മേല്‍പ്പറമ്പ് : ബാങ്കിലേക്ക് പോയ മകളെ കാണാനില്ലെന്ന മാതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു. കളനാട് കീഴൂര്‍ സ്വദേശിനി തിരുവാതിരയില്‍ ഹൃദ്യ (23) യെയാണ് കാണാതായത്. 24 ന് രാവിലെ 11.30 മണിയോടെ വീട്ടില്‍ നിന്നും കാസറഗോഡ് ബാങ്കിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് പോയ ശേഷം തിരിച്ചു വന്നില്ല. തുടര്‍ന്ന് അമ്മ എ.അനീഷ പോലീസില്‍ പരാതി നല്‍കി. കേസെടുത്തമേല്‍പ്പറമ്പ പോലീസ് അന്വേഷണം തുടങ്ങി.
