പാണത്തൂര്‍ : ദേശീയ സേവാഭാരതി കേരളവും കെ ചിറ്റിലപ്പള്ളി ഫൗണ്ടേഷനും ചേര്‍ന്ന് തലചായ്ക്കാനൊരിടം പദ്ധതിയില്‍ പാണത്തൂരിലെ വി മഞ്ജുഷക്ക് നിര്‍മിച്ചു നല്‍കുന്ന വീടിന്റെ താക്കോല്‍ ദാനം ചടങ്ങ് നടന്നു.
ദേശീയ സേവാഭാരതി കാസര്‍കോട് ജില്ലാ പ്രസിഡന്റ് എം ടി.ദിനേശ് താക്കോല്‍ കൈമാറ്റി.
സേവാഭാരതി പനത്തടി യൂണിറ്റ് പ്രസിഡന്റ് കെ സി . പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു
ഖണ്ഡ് സംഘചാലക് പി. ജയറാം സരളായ മംഗളപത്ര സമര്‍പ്പണം നടത്തി. ജില്ലാ സെക്രട്ടറി
ടി വി അശോകന്‍ സംസാരിച്ചു. ജില്ലാ സേവ പ്രമുഖ് ബാബു പുല്ലൂര്‍ സേവാ സന്ദേശം നല്‍കി. സെക്രട്ടറി എന്‍ എസ് ശ്യം കുമാര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് വി ശ്രീജ നന്ദിയും പറഞ്ഞു.
