പെരിയ ശ്രീശൈലം ദേവീക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം ശ്രീ ലളിതാസഹസ്രനാമ സമേത ശ്രീചക്ര നവാവരണ ഹോമം 14 ന്

കാഞ്ഞങ്ങാട്:ഓം ശ്രീ മഠത്തിന്റെ മൂലക്ഷേത്രമായ പെരിയശ്രീശൈലം ദേവീക്ഷേത്രം
പ്രതിഷ്ഠാദിന മഹോത്സവം ശ്രീ ലളിതാസഹസ്രനാമ സമേത ശ്രീചക്ര നവാവരണ ഹോമം 14 ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ 5 മണിക്ക് ഗണഹോമം, കലശപൂജ, 7.30ന് മഹാഷോഡശി കലശാഭിഷേകം, ഉഷാപൂജ, 8.30 മുതല്‍ ശ്രീ ലളിതാ സഹസ്രനാമാവലി സമേയം ശ്രീചക്ര നവാവരണ ഹോമം, 11 ന് മഹാ പൂര്‍ണ്ണാഹുതി .
11.30 മുതല്‍ സാമൂഹ്യ മാധ്യമത്തിലെ സംഗീത തരംഗമായ പാട്ട് വീട് കുടുംബത്തിന്റെ ഗാനാഞ്ജലി. 170 മണിക്കൂര്‍ തുടര്‍ച്ചയായി നൃത്തം ചെയ്ത് ഗോള്‍ഡന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ് നേടിയ റെമോന പീരേര മംഗലാപുരം, കുമാരി പൂജാലക്ഷമി പുല്ലൂര്‍. എന്നിവരുടെ നൃത്തസേവ 12 .30ന് മഹാപൂജ, പ്രസാദവിതരണം, അന്ന പ്രസാദ വിതരണം, വൈകിട്ട് 6 മണി മുതല്‍ സര്‍വ്വ ദീപാലങ്കാരത്തോടുകൂടി നിറമാല സേവ, പ്രതിഷ്ഠ.
ക്ഷേത്ര തന്ത്രിയും അഗണ്ഡ ഭാരത സനാതന സന്ധസമിതി ദേശീയ അദ്ധ്യക്ഷനുമായ ഓം ശ്രീ മഠത്തിലെ മഹാമണ്ഡലേശ്വര്‍ സ്വാമി ഓം ശ്രീ വിദ്യാനന്ദ സരസ്വതിയുടെയും ഓം ശ്രീ മഠാധിപതി മാതാശ്രീ ഓം ശ്രീ ശിവജ്ഞാന മയീ സരസ്വതിയുടെയും കാര്‍മികത്വത്തിലാണ് കലശ പൂജാ ഹവനങ്ങള്‍ നടക്കുന്നത്. ദിനത്തോടനുബന്ധിച്ച് 12ന് രാവിലെ 8 മ ണിക്ക് മഹാഷോഡശി കലശ സ്ഥാപനം തുടര്‍ന്ന് 12, 13 തീയതികളില്‍ ത്രികാല കലശ പൂജയോടുകൂടി സന്ധ്യാദീപാലങ്കാരം.
ആത്മീയ രംഗത്തെ സമുന്നതരായ അഖണ്ഡ ഭാരത സനാത സന്ത്‌സമിതി ദേശീയ ട്രഷറര്‍ കന്യാന ശ്രീ മഹാബലേശ്വര സരസ്വതി സ്വാമിജി. സന്ത്‌സമിതി ദേശീയ ഉപാധ്യക്ഷനും കുശാല്‍നഗര മഞ്ജുനാഥ ക്ഷേത്രം രാജേഷ് നാഥ് ഗുരുജി ,സന്ത്‌സമിതി ദേശീയ ജനറല്‍ സെക്രട്ടറി ഹരിഹര തപസ്യ സംസ്ഥാന അധ്യക്ഷ ശ്രീ കവിരാജ് ഗുരുജി, സന്ത്‌സമിതിസമിതി ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി സ്വാമി നിശ്ചല നിരഞ്ജന ,ദേശീയ കേന്ദ്ര സ്വാമിജി സന്ത് സമിതി കേരള പ്രദേശ് അധ്യക്ഷന്‍ വിശ്വ ബ്രഹ്‌മപീഠം ജഗദ്ഗുരു ശ്രീ ദണ്ഡിസ്വാമി, സാധുകൃഷ്ണാനന്ദ സരസ്വതി , സന്താസമിതി കര്‍ണാടക സംസ്ഥാന സെക്രട്ടറി ചിക്കമംഗ്ലൂര്‍ കഡൂര്‍ ശ്രീഭദ്ര രാജ് സ്വാമിജി , സന്ത് സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ സുന്ദരേശ്വരാനന്ദ ഗിരി സരസ്വതി വ സ്വാമിജി , ശ്രീ രാമഭദ്രാനന്ദ സരസ്വതി
സ്വാമിജി എന്നീ സ്വാമിമാര്‍ പങ്കെടുക്കും. ജനപ്രതിനിധികളും ആത്മീയ സാമൂഹ്യ സാംസ്‌കാരിക നായകന്മാരും പങ്കെടുക്കും.
പത്രസമ്മേളനത്തില്‍ ക്ഷേത്ര സേവാസമിതി പ്രസിഡന്റ് പി മുരളീധരന്‍ നായര്‍, ജനറല്‍ സെക്രട്ടറി ടി. പുരുഷോത്തമന്‍, വൈസ് പ്രസിഡന്റുമായ പി. ബാലചന്ദ്രന്‍ മാസ്റ്റര്‍, കുഞ്ഞമ്പു നായര്‍, എം കെ പ്രകാശ് മണി എന്നിവര്‍ പങ്കെടുത്തു.

 

error: Content is protected !!