സിപിഐഎം കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റി സംയോജിത കൃഷിയുടെ വിത്തിടല്‍ നടന്നു; സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാനുമായ വി വി രമേശന്‍ വിത്തിടല്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്:വിഷ രഹിത പച്ചക്കറികള്‍ ലഭ്യമാക്കുക, മുഴുവന്‍ ആളുകളെയും കൃഷിയുടെ ഭാഗമാക്കുക തുടങ്ങിയ നിരവധി ലക്ഷ്യങ്ങളോടെ സിപിഐഎം സംസ്ഥാന വ്യാപകമായി നടത്തുന്ന കാര്‍ഷിക മേഖലയിലെ ഇടപെടലിന്റെ ഭാഗമായി സിപിഐഎം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി ചിത്താരി ലോക്കല്‍ കമ്മിറ്റിയുടെ പരിധിയിലുള്ള കുന്ന് പാറയില്‍ നടത്തുന്ന സംയോജിത പച്ചക്കറി കൃഷിയുടെ വിത്തിടല്‍ നടന്നു. അരയക്കാര്‍ സ്ഥലത്ത് വെണ്ട, നരമ്പന്‍, പാവയ്ക്ക, കക്കരി, വെള്ളരി തുടങ്ങിയവയാണ് ജനകീയ കൂട്ടായ്മയില്‍ കൃഷി ചെയ്യുന്നത്. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാനുമായ വി വി രമേശന്‍ വിത്തിടല്‍ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട്ഏരിയ സെക്രട്ടറി കെ രാജ്‌മോഹന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ സബീഷ്, അജാനൂര്‍ പഞ്ചായത്ത് മെമ്പര്‍ വി സുകുമാരന്‍ , കര്‍ഷകസംഘം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി എന്‍ രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ചിത്താരി ലോക്കല്‍ സെക്രട്ടറി പി കൃഷ്ണന്‍ സ്വാഗതം പറഞ്ഞു

 

error: Content is protected !!