കാഞ്ഞങ്ങാട്: യാത്ര അവസാനിച്ചാലും ഇവരുടെ സൗഹൃദയാത്ര തുടരുന്നു. കാസര്‍കോട് മുതല്‍ കണ്ണൂര്‍വരെ രാവിലെ ഏറനാട് എക്സ്പ്രസിന് യാത്ര ചെയ്യുന്നവരുടെ മുറിയാത്ത കൂട്ടായ്മയാണ് ശ്രദ്ധേയമാകുന്നത്. കണ്ണൂര്‍ നഗരത്തിലെ വിവിധ ഓഫിസുകളിലും പണിശാലകളിലും ജോലി ചെയ്തുവരുന്ന ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും തൊഴിലാളികളുടെയും കൂട്ടായ്മയില്പലരും തീവണ്ടിയാത്രകള്‍ അവസാനിപ്പിച്ച് വിശ്രമജീവിതത്തിലേക്ക് പ്രവേശിച്ചുവെങ്കിലും .ആ സ്നേഹസൗഹൃദം കണ്ണിപൊട്ടാതെ തുടരുകയാണ്. രാവിലെ എല്ലാവരും ഒരു കംപാര്‍ട്ടുമെന്റില്‍ യാത്ര ചെയ്തവര്‍ ആ സൗഹൃദ കമ്പാര്‍ട്ടുമെന്റ് ഇപ്പോഴും കൈയ്യൊഴിഞ്ഞിട്ടില്ല. കവിത, നാടകം, കഥ, രാഷ്ട്രീയം എന്നീ ചര്‍ച്ചകള്‍കൊണ്ട് സര്‍ഗാത്മകമാകുന്ന ഒരുമണിക്കൂര്‍ യാത്രയിലൂടെ സുദൃഡമായ ബന്ധമാണത്. പലരും ജോലിയില്‍ നിന്ന് വിരമിച്ചിട്ടും യാത്രയയപ്പിലും അനുമോദനത്തിലും കാരുണ്യ പ്രവര്‍ത്തനങ്ങളിലും കുടുംബ ചടങ്ങുകളിലും ഇവര്‍ ഒത്തുചേരുന്നു. ഈ കൂട്ടായ്മയുടെ ഭാഗമായിരുന്ന, ആകാശവാണി നാടകങ്ങളില്‍ വിസ്മയങ്ങള്‍ തീര്‍ത്ത് പലതവണ ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ പ്രമുഖ റേഡിയോ നാടകകൃത്തും സംവിധായകനും കഥാകൃത്തുമായ ആകാശവാണി പ്രോഗ്രാം മേധാവി കെ.വി. ശരത്ചന്ദ്രന് യാത്രയയപ്പ് നല്‍കിയതാണ് കഴിഞ്ഞ ദിവസത്തെ ശ്രദ്ധേയമാക്കിയത്. പ്രശസ്ത കവിയും റിട്ട. സീനിയര്‍ ജിയോളജിസ്ററുമായ ദിവാകരന് വിഷ്ണുമംഗലം, റിട്ട. ഡിവൈ.എസ്.പി എം.എ. മാത്യു, ജില്ല ക്രൈംബ്രാഞ്ച് മേധാവി ടി. മധുസൂദനന്, റിട്ട. എസ്.ഐ വി. കുഞ്ഞമ്പു, കണ്ണൂര്‍ ജില്ല ജിയോളജിസ്റ്റ് കെ.ആര്. ജഗദീഷ്, ഭൂജല വകുപ്പ് തിരുവനന്തപുരം ജൂനിയര്‍ സൂപ്രണ്ട് പി.ആര്. മനോജ്, പൊതുമരാമത്ത് വകുപ്പ് അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ. പ്രജിത് കുമാര്‍, കാഞ്ഞങ്ങാട് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്?പെക്ടര്‍ വി. പ്രജിത്, പയ്യന്നൂര്‍ കോടതി ക്ലര്‍ക്ക് വി.വി. മുരളീധരന്, പ്രിസണ്‍ വകുപ്പ് കോഴിക്കോട് മേഖല വെല്‍ഫയര്‍ ഓഫിസര്‍ കെ. ശിവപ്രസാദ്, ഗവ. പ്രസ് ഫോറം സ്റ്റോര്‍ സീനിയര്‍ ക്ലര്‍ക്ക് പി.കെ. ജയകുമാര്‍, ഗവ. പ്രസ് കാസര്‍കോട് ഫോറം സ്റ്റോര്‍ സീനിയര്‍ ക്ലര്‍ക്ക് എ. നന്ദന്രാജ്, രാമന്തളി സര്‍വീസ് സഹകരണ ബാങ്ക് അപ്രൈസര്‍ കെ. ബാലകൃഷ്ണന്, മാധ്യമ പ്രവര്ത്തകന് രവീന്ദ്രന് രാവണേശ്വരം എന്നിവര്‍ സംസാരിച്ചു. സ്നേഹത്തിന്റെയും നന്മയുടെയും കാരുണ്യത്തിന്റെയും സൗഹൃദ ബന്ധങ്ങള്‍ക്ക് നിമിത്തമാകുന്ന യാത്രയുടെ സുകൃതമായി മാറുന്ന ഈ കൂട്ടായ്മ മറ്റു യാത്രികര്‍ക്കും പ്രചോദനമാവുകയാണ്.
