ജനമൈത്രി പോലീസ് തുഫാന്‍ പദ്ധതിയുമായി സഹകരിച്ച് ലഹരിക്കെതിരെ ജൂനിയര്‍ റെഡ്ക്രോസ്, ബല്ലാ ഗവ .ഹയര്‍ സെക്കന്‍ഡറി ജൂനിയര്‍ റെഡ്ക്രോസ് യൂണിറ്റ് കാഞ്ഞങ്ങാട് നഗരത്തില്‍ ഫ്ളാഷ്മോബ്, സ്‌കിറ്റ്, റോഡപ്ലേ പരിപാടികള്‍ സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് ജനമൈത്രി പോലീസ് തു-ഫാന്‍ പദ്ധതിയുമായി സഹകരിച്ച്ലഹരിക്കെതിരെ ജൂനിയര്‍റെഡ്ക്രോസ് നടത്തുന്ന പ്രചാരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചെമ്മട്ടംവയല്‍ ബല്ലാ ഗവ. ഹയര്‍ സെക്കന്‍ഡറി ജൂനിയര്‍റെഡ്ക്രേസ് യൂണിറ്റ് കാഞ്ഞങ്ങാട് നഗരത്തില്‍ ഫ്ളാഷ്മോബ്, സ്‌കിറ്റ്, റോഡപ്ലേ പരിപാടികള്‍ സംഘടിപ്പിച്ചു. റെഡ് ക്രോസ് ജില്ലാ ചെയര്‍മാന്‍ എം. വിനോദ് ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകന്‍ കെ രവീന്ദ്രന്‍ അധ്യക്ഷനായി.ജനമെത്രി പോലീസ് ഓഫീസര്‍ പ്രദീപന്‍ കോതോളി തുഫാന്‍ സന്ദേശം നല്‍കി. റെഡ്ക്രോസ് ജില്ലാ സെക്രട്ടറി ടി കെ നാരായണന്‍, പിടിഎ പ്രതിനിധി കെ. മോഹനന്‍, സീനിയര്‍ അസിസ്റ്റന്റ് ഷിബിഇവാനിയോസ് എന്നിവര്‍ സംസാരിച്ചു. ജെആര്‍സി കൗണ്‍സിലര്‍ പി രതീഷ്‌കുമാര്‍ സ്വാഗതവും ടി കൃഷ്ണാനന്ദ് നന്ദിയും പറഞ്ഞു.

 

error: Content is protected !!