കാഞ്ഞങ്ങാട്:- കാലങ്ങളായി ആവശ്യപ്പെടുന്ന ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളികള്‍ക്ക് ക്ഷേമനിധി ആനുകൂല്യങ്ങള്‍ എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്നും,, നീണ്ടുപോകുന്ന നാഷണല്‍ ഹൈവേ റോഡ് പണി എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്നും വ്യാപാരസ്ഥാപനങ്ങള്‍ക്കുണ്ടാകുന്ന പ്രയാസങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കണമെന്നും, മാവുങ്കാല്‍ – പുതിയ കണ്ടം റോഡില്‍ മഴക്കാലത്തുണ്ടാകുന്ന വെള്ളക്കെട്ടിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നും കാഞ്ഞങ്ങാട് മാവുങ്കാലില്‍ നടന്ന അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് കേരള{ എ എ ഡബ്ലിയു കെ) മാവുങ്കാല്‍ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. അജാനൂര്‍ പഞ്ചായത്ത്, പുല്ലൂര്‍ പെരിയ പഞ്ചായത്ത് തുടങ്ങി വിവിധ സ്ഥലങ്ങളിലായി ജില്ലാ അതിര്‍ത്തിയായ പാണത്തൂര് വരെ നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തന പരിധിയിലെ 297 അംഗങ്ങളുടെ പങ്കാളിത്തത്തില്‍ മാവുങ്കാല്‍ നെല്ലിത്തറ ഐ എം എ ഹാളില്‍ നടന്ന സമ്മേളനം സംസ്ഥാന ട്രഷറര്‍ സുധീര്‍ മേനോന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ഐ ജെ ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയിന്‍ സെക്രട്ടറി കെ വി സുരേഷ് കുമാര്‍ മുഖ്യാതിഥിയായി.ജില്ലാ പ്രസിഡണ്ട് ഗുണേന്ദ്ര ജലാല്‍ മുഖ്യ പ്രഭാഷണം നടത്തി ജില്ലാ സെക്രട്ടറി ടി വി ദേവീദാസ് സംഘടന വിശദീകരണം നടത്തി. ജില്ലാ ട്രഷറര്‍ എന്‍ മോഹനന്‍ ട്രെയിനിങ് അവലോകനവും, ജില്ലാ ജോയിന്‍ സെക്രട്ടറി േ ജോഷി തോമസ് ഇന്‍ഷുറന്‍സ് വെല്‍ഫെയര്‍ എന്നിവയെ സംബന്ധിച്ചുള്ള വിശദീകരണവും ജില്ലാ വൈസ് പ്രസിഡണ്ട് സി പ്രകാശന്‍ വര്‍ഷോപ്പ് ബ്രാന്റിംഗ് അവലോകനവും നടത്തി. യൂണിറ്റ് സെക്രട്ടറി പി ബിജേഷ് പ്രവര്‍ത്തന റിപ്പോര്‍ട്ടും, യൂണിറ്റ് ട്രഷറര്‍ രജീഷ് അഭയ് വരവ് ചെലവു കണക്കും അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ രതീഷ് മടിക്കൈ, എം വി അരവിന്ദന്‍, സിറിയക് മാത്യു, ജില്ലാ കമ്മിറ്റി അംഗങ്ങളായ സന്തോഷ് ബാബുഐടെക്ക്, പി നാരായണന്‍, പി കെ രാജന്‍,,കെ മഹേഷ്, യൂണിറ്റ് വൈസ് പ്രസിഡണ്ട് എം ജിതേഷ് എന്നിവര്‍ സംസാരിച്ചു.
യൂണിറ്റ് സെക്രട്ടറി പി ബിജേഷ് സ്വാഗതവും ജോയിന്‍ സെക്രട്ടറി മഹേഷ് പെരിയ നന്ദിയും പറഞ്ഞു.
വിദ്യാഭ്യാസ മേഖലയില്‍ ഉന്നത വിജയികളായ അംഗങ്ങളുടെ മക്കള്‍ക്കുള്ള അനുമോദനവും നടന്നു.
വരുന്ന മൂന്ന് വര്‍ഷത്തേക്കുള്ള സംഘടനയുടെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു
ഭാരവാഹികള്‍
ടി വി പ്രവീണ്‍കുമാര്‍{ പ്രസിഡണ്ട്)
മഹേഷ് പെരിയ{ വൈസ് പ്രസിഡണ്ട്)
ഐ ജെ ബാ ബു { സെക്രട്ടറി}}
ജിതേഷ് _ വെള്ളിക്കോത്ത്{ ജോയിന്‍ സെക്രട്ടറി} കെ സി ലോഹിതാക്ഷന്‍( ട്രഷറര്‍}
