കേരള ഗവണ്‍മെന്റ് നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പതാക ദിനം ആചരിച്ചു.

കാഞ്ഞങ്ങാട്: കേരള ഗവണ്‍മെന്റ് നഴ്‌സസ് അസോസിയേഷന്‍ 69 ആം സംസ്ഥാന സമ്മേളനം അനുബന്ധിച്ച് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പതാക ദിനം ആചരിച്ചു. ചടങ്ങില്‍ കെ.ജി എന്‍എ ജില്ലാ പ്രസിഡണ്ട് അനിഷ് പി വി പതാക ഉയര്‍ത്തി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.വി. പവിത്രന്‍ സംസാരിച്ചു.
ജില്ലാ സെക്രട്ടറി പി പി അമ്പിളി സ്വാഗതവും സി പി.രശ്മി നന്ദി പറഞ്ഞു.
തുടര്‍ന്ന് അംഗന്‍വാടി കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ചടങ്ങില്‍ കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി 19 ആം വാര്‍ഡ് കൗണ്‍സിലര്‍ ഉണ്ണികൃഷ്ണന്‍ സംബന്ധിച്ചു. കെ കെ ജലജ നന്ദി പറഞ്ഞു

 

error: Content is protected !!