ലൊസാഞ്ചലസ് : സ്വന്തം മണ്ണില്‍ നടക്കുന്ന ലോകകപ്പില്‍ യുഎസ്എ അദ്ഭുതങ്ങള്‍ കാട്ടുമോ? അതിന്റെ ചെറിയ സൂചന നല്‍കിയാണ് അവരുടെ തുടക്കം. ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഡിയില്‍ പാരഗ്വായ്യെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് യുഎസ്എ തകര്‍ത്തത്. പാരഗ്വായ് താരം ഡാമിയന്‍ ബൊബാദില്ലയുടെ സെല്‍ഫ് ഗോളിലൂടെയും ഫൊലറാന്‍ ബാലഗന്റെ ഇരട്ടഗോളിലൂടെയും മത്സരം അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കെ പകരക്കാരന് ജിയോവാനി റെയ്നയിലൂടെയുമായിരുന്നു അമേരിക്കാന്‍ മുന്നേറ്റം. രണ്ടാം പകുതിയില്‍, പകരക്കാരനായി ഇറങ്ങിയ മൗറീഷ്യോയിലൂടെ പാരഗ്വായ് ആശ്വാസ ഗോള്‍ നേടി.
അതിഥേയത്വം വഹിക്കുന്ന ടീമിന് ‘സമ്മാനം’ നല്‍കിയാണ് പാരഗ്വായ് കളി തുടങ്ങിയത്. മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ പാരഗ്വായ് താരം ഡാമിയന്‍ ബൊബാദില്ലയുടെ സെല്‍ഫ് ഗോളിലൂടെയാണ് യുഎസ്എ ലീഡ് എടുത്തത്. യുഎസ്എ താരം വെസ്റ്റന്‍ മകിനീ മധ്യനിരയിലൂടെ നടത്തിയ തകര്‍പ്പന്‍ കുതിപ്പിനൊടുവിലാണ് ഗോളിന് വഴിയൊരുങ്ങിയത്. താരം പന്ത് ഇടതുഭാഗത്തുണ്ടായിരുന്ന ക്യാപ്റ്റന്‍ ക്രിസ്റ്റ്യന്‍ പുലിസിക്കിന് കൈമാറി.
പാരഗ്വായ് പ്രതിരോധ നിരക്കാരെ വെട്ടിച്ച് ബോക്സിനുള്ളിലേക്ക് കയറിയ പുലിസിക്, വീണ്ടും മകിനീയെ
ലക്ഷ്യമാക്കി ഒരു ക്രോസ് നല്കി. എന്നാല്‍ ഈ ക്രോസ് തടയാന്‍ ശ്രമിച്ച പാരഗ്വായ് മിഡ്ഫീല്‍ഡര്‍ ഡാമിയന്‍
ബൊബാദില്ലയുടെ കാലില്‍ തട്ടി പന്ത് അപ്രതീക്ഷിതമായി സ്വന്തം പോസ്റ്റിലേക്ക് തന്നെ കയറുകയായിരുന്നു.
പിന്നീട് വാര് പരിശോധനയിലൂടെ റഫറി ഗോള്‍ ശരിവച്ചു. 31-ാം മിനിറ്റിലായിരുന്നു രണ്ടാം ഗോള്‍. ക്യാപ്റ്റന്‍ ക്രിസ്റ്റ്യന്‍ പുലിസിക് നല്കിയ തകര്‍പ്പന്‍ പാസ് സ്വീകരിച്ച് ബോക്സിന്റെ മധ്യഭാഗത്തുനിന്നു ഫൊലറാന്‍
ബാലഗന് ഉതിര്‍ത്ത പന്ത് പാരഗ്വായുടെ ഗോള്‍വല കുലുക്കുകയായിരുന്നു. സ്കോര്‍ 2-0. ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മൂന്നാം ഗോള്‍ പിറന്നത്. യുഎസ് മിഡ്ഫീല്‍ഡര്‍ മാലിക് ടില്‍മാന്‍ നല്കിയ ഉഗ്രന്‍ പാസ് സ്വീകരിച്ച് ഫൊലറാന്‍ ബാലഗന് തന്റെ രണ്ടാം ഗോളും ടീമിന്റെ മൂന്നാം ഗോളും നേടി.
ബോക്സിന്റെ മധ്യഭാഗത്ത് നിന്നു ബാലഗന് ഉതിര്‍ത്ത ഇടംകാലന്‍ ഷോട്ട് പാരഗ്വായ് പോസ്റ്റിന്റെ മുകളില്‍
ഇടതുമൂലയിലേക്ക് കയറുകയായിരുന്നു.
ആദ്യ പകുതിക്ക് ശേഷം യുഎസ്എ, ക്യാപ്റ്റന്‍ ക്രിസ്റ്റ്യന്‍ പുലിസിക്കിനെ പിന്‍വലിച്ച് സെബാസ്റ്റ്യന്‍ ബെര്‍ഹാള്‍ട്ടറെ ഫീല്‍ഡിലിറക്കി. പാരഗ്വായ് അവരുടെ മധ്യനിര താരം ബൊബാഡില്ലയ്ക്ക് പകരം മൗറീഷ്യോയെയും ഇറക്കി. 73-ാം
മിനിറ്റില്‍ മൗറീഷ്യോയാണ് പാരഗ്വായ്യുടെ ആശ്വാസ ഗോള്‍ നേടിയത്. യുഎസ്എ. ബോക്സിനുള്ളിലേക്ക് വന്ന ഒരു ലോങ് ബോള്‍ അസിസ്റ്റാക്കി മാറ്റി ജൂലിയോ എന്‍സിസോ നല്കിയ പാസിലൂടെയാണ് താരം ഗോള്‍ കണ്ടെത്തിയത് (സ്കോര്‍: 3-1). മത്സരം അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കെ പകരക്കാരനായി വന്ന മിഡ്ഫീല്‍ഡര്‍ ജിയോവാനി റെയ്നയിലൂടെ. യുഎസ്എ നാലാമത്തെ ഗോളും നേടി പാരഗ്വായ്യുടെ പതനം പൂര്‍ത്തിയാക്കി. അലക്സ് ഫ്രീമാന്‍ നല്കിയ അസിസ്റ്റിലാണ് അസിസ്റ്റിലാണ് റെയ്നയുടെ ഗോള്‍. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ തന്നെ മികച്ച വിജയത്തോടെ യുഎസ്എ 3 പോയിന്റ് സ്വന്തമാക്കി ഗ്രൂപ്പില്‍ ഡിയില്‍ ഒന്നാമതെത്തി.
