കാസര്‍കോട് ജില്ലയില്‍ മയക്കുമരുന്ന് വേട്ട ശക്തമാക്കി പോലീസ്: 2025-26 കാലയളവില്‍ എന്‍.ഡി.പി.എസ് നിയമപ്രകാരം അറസ്റ്റിലായത് 1600 ലധികം പേര്‍

കാസര്‍കോട്: ജില്ലയില്‍ ലഹരി മാഫിയക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി കാസര്‍കോട് ജില്ലാ പോലീസ്. 2025, 2026 വര്‍ഷങ്ങളിലായി ജില്ലയില്‍ എന്‍.ഡി.പി.എസ്, പിറ്റ് എന്‍.ഡി.പി.എസ് നിയമങ്ങള്‍ പ്രകാരം കര്‍ശനമായ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങളാണ് പോലീസ് നടപ്പിലാക്കിയത്. വന്‍കിട മയക്കുമരുന്ന് കടത്ത് തടയുന്നതിന് പ്രത്യേക ഊന്നല്‍ നല്‍കിയുള്ള പരിശോധനകളില്‍ വാണിജ്യ അളവിലുള്ള 45 കേസുകളാണ് പോലീസ് കണ്ടെത്തിയത്. 2025 വര്‍ഷത്തില്‍1224 എന്‍.ഡി.പി.എസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തില്‍1363 പ്രതികളെ മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. ഇതില്‍ 22 കേസുകള്‍ വാണിജ്യ അളവിലുള്ളതും 50 എണ്ണം ഇടത്തരം അളവിലുള്ളതും 116 കേസുകള്‍ ചെറിയ അളവിലുള്ളതുമാണ്. ബാക്കിയുള്ളവ മയക്കുമരുന്ന് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട കേസുകളാണ്. സ്ഥിരം കുറ്റവാളികളെ കരുതല്‍ തടങ്കലിലാക്കുന്നതിനായി 28 പ്രൊപ്പോസലുകള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുകയും, അതില്‍ 13 കേസുകളില്‍ തടങ്കല്‍ ഉത്തരവുകള്‍ ലഭിച്ച് നടപ്പിലാക്കുകയും ചെയ്തു.ഈ വര്‍ഷം ഇതുവരെ 193 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 241 പേര്‍ അറസ്റ്റിലായി. 8 കേസുകള്‍ വാണിജ്യ അളവിലുള്ളതും, 15 എണ്ണം ഇടത്തരം അളവിലുള്ളതും, 19 എണ്ണം ചെറിയ അളവിലുള്ളതുമാണ്. മറ്റുള്ളവ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട കേസുകളാണ്.10 പ്രൊപ്പോസലുകള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചതില്‍ 5 കേസുകളില്‍ തടങ്കല്‍ ഉത്തരവുകള്‍ നടപ്പിലാക്കി. തുടര്‍ച്ചയായ പരിശോധനകളും പ്രതിരോധവും. ജില്ലാ പോലീസിന് മേധാവിയുടെ നേതൃത്വത്തില്‍ നടന്ന ഊര്‍ജ്ജിതമായ പരിശോധനകളുടെയും കൃത്യമായ ഇടപെടലുകളുടെയും ഫലമായാണ് ഇത്രയധികം എന്‍.ഡി.പി.എസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനും പ്രതികളെ പിടികൂടാനും സാധിച്ചത്. ലഹരിവസ്തുക്കളുടെ വാണിജ്യ അടിസ്ഥാനത്തിലുള്ള വില്‍പ്പന തടയുന്നതിനായി നടത്തിയ പ്രത്യേക നീക്കങ്ങളിലൂടെയാണ് 45 കമേഴ്‌സ്യല്‍ ക്വാണ്ടിറ്റി കേസുകള്‍ കണ്ടെത്താനായത്. പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി, ഈ കാലയളവില്‍ പിറ്റ് എന്‍.ഡി.പി.എസ് നിയമപ്രകാരം ആകെ 38 പ്രൊപ്പോസലുകള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുകയും അതില്‍ 18 കേസുകളില്‍ ഉത്തരവ് ലഭിച്ച് പ്രതികളെ ജയിലിലടക്കുകയും ചെയ്തു. ലഹരി മാഫിയയെ വേരോടെ പിഴുതെറിയുന്നതിനും സമൂഹത്തെ മയക്കുമരുന്ന് വിപത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനുമുള്ള ജില്ലാ പോലീസിന്റെ ശക്തമായ പ്രതിബദ്ധതയാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. വന്‍കിട മയക്കുമരുന്ന് കടത്ത് തടയുന്നതിന് പ്രത്യേക ഊന്നല്‍ നല്‍കിയുള്ള പരിശോധനകളില്‍ വാണിജ്യ അളവിലുള്ള 45 കേസുകളാണ് പോലീസ് കണ്ടെത്തിയത്. 2025ലെ പ്രധാന നടപടികള്‍
രജിസ്റ്റര്‍ ചെയ്ത കേസുകള്‍:1224 എന്‍.ഡി.പി.എസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.അറസ്റ്റിലായവര്‍1363 പ്രതികളെ മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. പിടിച്ചെടുത്തവയുടെ അളവ്:ഇതില്‍ 22 കേസുകള്‍ വാണിജ്യ അളവിലുള്ളതും 50 എണ്ണം ഇടത്തരം അളവിലുള്ളതും 116 കേസുകള്‍ ചെറിയ അളവിലുള്ളതുമാണ്. ബാക്കിയുള്ളവ മയക്കുമരുന്ന് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട കേസുകളാണ്. പിറ്റ് എന്‍.ഡി.പി.എസ് നടപടി:സ്ഥിരം കുറ്റവാളികളെ കരുതല്‍ തടങ്കലിലാക്കുന്നതിനായി 28 പ്രൊപ്പോസലുകള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുകയും, അതില്‍ 13 കേസുകളില്‍ തടങ്കല്‍ ഉത്തരവുകള്‍ ലഭിച്ച് നടപ്പിലാക്കുകയും ചെയ്തു.

2026ലെ പ്രധാന നടപടികള്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ഈ വര്‍ഷം ഇതുവരെ 193 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
അറസ്റ്റിലായവര്‍: 241 പേര്‍ അറസ്റ്റിലായി.പിടിച്ചെടുത്തവയുടെ അളവ് 8 കേസുകള്‍. വാണിജ്യ അളവിലുള്ളതും, 15 എണ്ണം ഇടത്തരം അളവിലുള്ളതും, 19 എണ്ണം ചെറിയ അളവിലുള്ളതുമാണ്മറ്റുള്ളവ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട കേസുകളാണ്.പിറ്റ് എന്‍.ഡി.പി.എസ് നടപടി 10 പ്രൊപ്പോസലുകള്‍. സര്‍ക്കാരിന് സമര്‍പ്പിച്ചതില്‍ 5 കേസുകളില്‍ തടങ്കല്‍ ഉത്തരവുകള്‍ നടപ്പിലാക്കി. തുടര്‍ച്ചയായ പരിശോധനകളും പ്രതിരോധവും ജില്ലാ പോലീസിന് മേധാവിയുടെ നേതൃത്വത്തില്‍ നടന്ന ഊര്‍ജ്ജിതമായ പരിശോധനകളുടെയും കൃത്യമായ ഇടപെടലുകളുടെയും ഫലമായാണ് ഇത്രയധികം എന്‍.ഡി.പി.എസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനും പ്രതികളെ പിടികൂടാനും സാധിച്ചത്. ലഹരിവസ്തുക്കളുടെ വാണിജ്യ അടിസ്ഥാനത്തിലുള്ള വില്‍പ്പന തടയുന്നതിനായി നടത്തിയ പ്രത്യേക നീക്കങ്ങളിലൂടെയാണ് 45 കമേഴ്‌സ്യല്‍ ക്വാണ്ടിറ്റി കേസുകള്‍ കണ്ടെത്താനായത്.

പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി, ഈ കാലയളവില്‍ പിറ്റ് എന്‍.ഡി.പി.എസ് നിയമപ്രകാരം ആകെ 38 പ്രൊപ്പോസലുകള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുകയും അതില്‍ 18 കേസുകളില്‍ ഉത്തരവ് ലഭിച്ച് പ്രതികളെ ജയിലിലടക്കുകയും ചെയ്തു. ലഹരി മാഫിയയെ വേരോടെ പിഴുതെറിയുന്നതിനും സമൂഹത്തെ മയക്കുമരുന്ന് വിപത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനുമുള്ള ജില്ലാ പോലീസിന്റെ ശക്തമായ പ്രതിബദ്ധതയാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.

 

error: Content is protected !!