സില്‍വര്‍ലൈന്‍ പദ്ധതി റദ്ദാക്കി, മഞ്ഞക്കുറ്റികള്‍ നീക്കും; പി.എസ്.സി റാങ്ക് ലിസ്റ്റുകള്‍ നവംബര്‍ 30 വരെ നീട്ടും

തിരുവനന്തപുരം: ഒന്നാം പിണറായി സര്‍ക്കാര്‍ കൊണ്ടുവന്നസില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. പ്രസ്തുത പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ചിട്ടുള്ള എല്ലാ വിജ്ഞാപനങ്ങളും റദ്ദാക്കുമെന്ന്മുഖ്യമന്ത്രി വി.ഡി. സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സില്‍വര്‍ലൈനുമായി ബന്ധപ്പെട്ടുള്ള കേസുകള്‍ അതിന്റെ സ്വഭാവമനുസരിച്ച് പിന്‍വലിക്കാനുള്ള ശുപാര്‍ശ കോടതിക്ക് മുമ്പാകെ സമര്‍പ്പിക്കാന്‍ തീരുമാനിച്ചു. സില്‍വര്‍ലൈന്‍ പദ്ധതിയുടെ സ്ഥലമേറ്റെടുത്തുകൊണ്ട് സ്ഥാപിച്ച മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യുന്നതിന് റവന്യു വകുപ്പിന് നിര്‍ദേശം നല്‍കിയതായി വി.ഡി. സതീശന്‍ പറഞ്ഞു.

സില്‍വര്‍ലൈന്‍ പദ്ധതി ജനങ്ങള്‍ക്കുണ്ടാക്കുന്ന പ്രയാസം നേരിട്ട് മനസ്സിലായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.’പദ്ധതി നടക്കുന്നില്ലെന്ന് മാത്രമല്ല, പദ്ധതി ഉപേക്ഷിച്ചിട്ടും ഇല്ല. നിരവധി വര്‍ഷങ്ങളായി ഈ ഭൂമി വാങ്ങാനോ വില്‍ക്കാനോ സാധാരണക്കാര്‍ക്ക് സാധിക്കുന്നില്ല. സില്‍വര്‍ ലൈനിനെ എതിര്‍ത്ത് ഞങ്ങള്‍ സമരം ചെയ്തതാണ്. അതിന്റ അതിന്റെ അടിസ്ഥാനത്തിലാണ് സുപ്രധാന തീരുമാനം’, വി.ഡി. സതീശന്‍ പറഞ്ഞു.

സില്‍വര്‍ ലൈനിന് വേണ്ടി മഞ്ഞക്കുറ്റി കുഴിച്ചിട്ട സ്ഥലങ്ങളിലുള്ള ആളുകള്‍ക്ക് സ്ഥലം വില്‍ക്കാനോ പണയപ്പെടുത്താനോ പറ്റാത്ത പ്രതിസന്ധി വര്‍ഷങ്ങളായി നിലനിന്നിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ ഉണ്ടാകുമോ എന്ന ആശങ്കയായിരുന്നു ജനങ്ങള്‍ക്ക്. പദ്ധതി ഉപേക്ഷിച്ച മട്ടായിട്ടും വിജ്ഞാപനം റദ്ദാക്കിയിരുന്നില്ല. കേന്ദ്രത്തിന്റെ ഭാഗത്തു നിന്ന് അനുമതി ലഭിച്ചാല്‍ പദ്ധതിയുമായി മുമ്പോട്ട് പോകാം എന്ന തീരുമാനത്തിലായിരുന്നു കഴിഞ്ഞ പിണറായി മന്ത്രിസഭ. ഇതാണ് ഇപ്പോള്‍ വി.ഡി. വി.ഡി. സതീശന്‍ മന്ത്രിസഭ റദ്ദാക്കിയിരിക്കുന്നത്.

2026 ഓഗസ്റ്റ് 31 ന്കാലാവധി അവസാനിപ്പിക്കുന്ന എല്ലാ പി.എസ്.സിറാങ്ക് ലിസ്റ്റുകളുടേയും കാലാവധി 2026 നവംബര്‍ 30 വരെ ദീര്‍ഘിപ്പിക്കാന്‍ പിഎസ്സിക്ക് ശുപാര്‍ശ ചെയ്യാനും മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

തിരഞ്ഞെടുപ്പ് വിജ്ഞാപനവും തിരഞ്ഞെടുപ്പ് പ്രചാരണവുമൊക്കെ മൂലം പിഎസ്സിക്ക് നിയമന ഉത്തരവ് നല്‍കാന്‍ സാധിച്ചിരുന്നില്ല. അതുകൊണ്ട് മൂന്ന് മാസത്തേക്ക് കാലാവധി നീട്ടുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. നൂറുദിന കര്‍മ്മപരിപാടിയും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രകടന പത്രികയിലുള്ള എല്ലാ കാര്യങ്ങളഉം പൂര്‍ത്തിയാക്കുമെന്നും വി.ഡി. സതീശന്‍ അറിയിച്ചു. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരേ എടുത്ത നടപടികള്‍ പുനഃപരിശോധിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

error: Content is protected !!