കാഞ്ഞങ്ങാട്: അഡ്മിറ്റ് ചെയ്ത രോഗിക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരമുള്ള തുക ലഭിച്ചില്ല. കോടതിയെ സമീപിച്ച കുടുംബത്തിന് നഷ്ടപരിഹാരത്തുക നല്‍കാന്‍ ഉപഭോക്ത്യ കോടതി വിധി. മടിക്കൈ ഏച്ചിക്കാനം നീരളി എന്‍ ഗായത്രിയാണ് പരാതികാരി, അധ്യാപികയായ ഗായത്രിയും ഭാര്‍ത്താവ് എന്‍ ബാലചന്ദ്രന്‍, മകന്‍ അഖില്‍, പിതാവ് ഗോപാലന്‍ ആചാരി എന്നിവര്‍ ഓ റിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പ നി ലിമിറ്റഡ് ആരോഗ്യ ഇന്‍ഷുറസ് പദ്ധതിയില്‍ മാസം 500 അടച്ചാല്‍ പ്രതിവര്‍ഷം 3 ലക്ഷം. രൂപ ഹെല്‍ത്ത് ഇന്‍ ഷൂറന്‍സ് പദ്ധതിയില്‍ അംഗമായിരുന്നു. ഗായത്രിയുടെ പിതാവ് പരവനടുക്കം പാലിച്ചിയടുക്കത്തെ ഗോപാലന്‍ ആ ചാരിയെ ശ്വാസതടസം സം ബന്ധമായ ചികിത്സക്ക് മെഡിസെപ് വഴി കാസര്‍കോട് അരമന ഹോസ്പിറ്റലില്‍ 2024 നവംബര്‍ 5ന് അഡ്മി റ്റ് ചെയ്തു. ഇതിനിടയില്‍ 9ന് രാത്രി 10 മണിയോടെ ഐസിയുവിലേക്ക് മാറ്റുകയും 10ന് വൈകിട്ട് 7 മണിയോടെ ഗോപാലന്‍ ആചാരി മരണപ്പെടുകയും ചെയ്തു. അതിനുശേഷം മെ ഡിസിപ്പ് അപ്രൂവല്‍ ആകാതെ മൃതദേഹം വിട്ടുനല്‍കാന്‍ കഴിയില്ലയെന്ന് ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അ റിയിച്ചു. മൃതദേഹം തടഞ്ഞു വെയ്ക്കുകയും ചെയ്തു.. ഇതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ബഹളം വെച്ചപ്പോള്‍ രാത്രി 9 മണിയോടെ മൃതദേഹം വിട്ടുനല്‍കണമെങ്കില്‍ 50,000 രൂ പ അഡ്വാന്‍സായി കെട്ടിവെക്കണമെന്നും മെഡിസെപ്പ് അപ്രൂവല്‍ ആയാല്‍ 2 ദിവസത്തിനകം 50,000 രൂപ തിരിച്ച് തരാമെന്നുള്ള വാക്കാലുള്ള ഉറപ്പിന്‍മേല്‍ ബന്ധുക്കള്‍ വളരെയധികം ബുദ്ധിമുട്ടി രാത്രി പലരോടും കടം വാങ്ങി ആശുപത്രിയില്‍ തുക കെട്ടിവെച്ചു. അതിനുശേഷം രാ ത്രി 10 മണിയോടെ മൃതദേഹം വിട്ടുകൊടുത്തു.
അഡ്മിറ്റിന് തൊട്ട് മുമ്പ് ഒ പി യില്‍ 1800 രൂപയും കൂടാതെ അഡ്മിറ്റ് ചെയ്തതിന ശേഷം ഈ ആശുപത്രിയില്‍ ചില പ്രത്യേക ബ്ലഡ് പരിശോധനാ സൗകര്യമില്ലാത്തതിനാല്‍ തൊട്ടടുത്തുള്ള കിംസ് ആശുപത്രിയുടെ ലാബില്‍ 2715 രൂപയുടെ ബില്ലും കൂടി ഗായത്രിയെ കൊണ്ട് അടപ്പിച്ചിരുന്നു. മൃതശരീരം വിട്ടുനല്‍കാന്‍ വൈകിയത് കാരണം ആംബുലന്‍സില്‍ ഒരു കിലോമീറ്റര്‍ അ കലെയുള്ള മറ്റൊരു ആശുപത്രിയിലെ മോര്‍ച്ചറിയില്‍ ഫ്രീസറില്‍ സൂക്ഷിച്ച് പിന്നേറ്റ് രാവിലെ 8 മണിക്കാണ് മറ്റൊരു ആംബുലന്‍സില്‍ വീട്ടിലേക്ക് മൃതദേഹം കൊണ്ടു പോയത്. ഇതുകാരണം ആംബുലന്‍സിനും ഫ്രീസറിനും വാട കയായി 5000 രൂപ അധികം കൊടുക്കേണ്ടിവന്നു. ഇതിന് ശേഷം പല തവണ ആശുപത്രി മാനേജരെ കണ്ട് ചികിത്സാ ബില്ലുകളും കെട്ടിവച്ച 50,000 രൂപയും തിരികെ ചോദിച്ചിട്ടും ആശുപതി അധിക്യ തര്‍ കൊടുക്കാന്‍ തയ്യാറായിരുന്നില്ല.
പിന്നീട് 2025 മാര്‍ച്ച് 3 ന് മൊത്തം ബില്‍ 92,522 രൂപ യായിയെന്നും ആശുപത്രി വ ക 26,022 ഡിസ്‌കൗണ്ടും മെഡിസിപ്പ് 26,500 മാത്രം അനുവദിച്ച് കിട്ടിയുള്ളയെന്നും ബാക്കി 40000 രൂപഅടക്കേ ണ്ടതുണ്ടെന്നും പറഞ്ഞു. പിന്നീട് നേരത്തെ ആശുപത്രിയില്‍ കെട്ടിവെച്ചിരുന്ന 50000 രൂപയില്‍ നിന്നും 40000 രൂപ കട്ട് ചെയ്ത് പത്തായിരം
രൂപ മാത്രമാണ് ഗായത്രിക്ക് ആശുപത്രി അധികൃതര്‍ നല്‍ കിയത്. ഇതിനെ തുടര്‍ന്നാണ് അധികം തുക വാങ്ങി അധിക്യ തര്‍ മാനസികമായി ബുദ്ധി മുട്ടിച്ച കാരണം 75,000 രൂപ ആശുപത്രി അധികൃതരില്‍ നിന്നും ഓറിയന്റല്‍ ഇന്‍ഷുറന്‍സില്‍ നിന്നും നഷ്ടപരിഹാ രമായി കിട്ടാന്‍ വേണ്ടി ഗായത്രി കാസര്‍കോട് ഉപഭോക്ത തര്‍ക്ക പരിഹാര കോടതിയെ സമീപിച്ചത്. ഇതുവരുടെയും വാദം കേട്ട കോടതി ഇവരില്‍ നിന്നും ഈടാക്കിയ തുകയാ യ 40,000 രൂപയും സേവനത്തിലെ വീഴ്ച്ചക്ക് 10,000 രൂ പയും കോടതി ചെലവ് 5000 രൂപ അടക്കം 65000 രൂപയും പരാതി നല്‍കിയ തീയതി മു തല്‍ 40000 രൂപക്ക് 6 ശതമാനം വാര്‍ഷിക പലിശ സഹിതം നഷ്ടപരിഹാരമായി നല്‍കാന്‍ കോടതി വിധിച്ചത്.
