ആസ്സാമിലെ അതിരുദ്ര മഹായാഗത്തിന് ഗോകുലം ഗോശാല പരമ്പര വിദ്യാപീഠത്തിന്റെ നേതൃത്വം

ഗുവാഹത്തി: ആസ്സാമിലെ തേജ്പൂര്‍ ജില്ലയിലെ ഡേക്യാജൂലി ഗ്രാമത്തിലെ സിംഗ്രി ഗുപ്‌തേശ്വര്‍ മഹാദേവ ക്ഷേത്രത്തില്‍ ഈ വരുന്ന നവമ്പര്‍ 23 മുതല്‍ 30 വരെ നടക്കുന്ന അതിരുദ്ര മഹായജ്ഞത്തിന് കാസര്‍ഗോഡ് ജില്ലയിലെ ബേക്കല്‍ ഗോകുലം ഗോശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പരമ്പര വിദ്യാപീഠം നേതൃത്വം നല്‍കും. അസ്സാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുമായി അടുത്ത ബന്ധമുള്ള പരമ്പര വിദ്യാപീഠത്തിന്റെ ആചാര്യനായ വിഷ്ണുപ്രസാദ് ഹെബ്ബാറിന്റെ നേതൃത്വത്തിലുള്ള ഇരുന്നൂറ്റി അമ്പതോളം വേദ പണ്ഡിതരാണ് കേരളം, കര്‍ണ്ണാടക, തമിഴ്‌നാട് , ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നായി ഇതിന് കാര്‍മികത്വം വഹിക്കുന്നത്. വടക്ക് കിഴക്കന്‍ മേഖലയിലെ അതിപുരാതനമായ ഈ ശിവക്ഷേത്രം ഏഴാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചിരുന്നതായി കണക്കാക്കപ്പെടുന്നു. പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള ഈ ക്ഷേത്രം ബ്രഹ്‌മപുത്ര നദീതീരത്താണ് സ്ഥിതി ചെയ്യുന്നത്. പ്രശസ്ത വാദ്യകലാകാരന്മാരായ പനയാല്‍ ചന്ദ്രശേഖര മാരാരും മോഹനന്‍ മാരാരും അടങ്ങിയ പന്ത്രണ്ടോളം പേരും മാഞ്ഞൂര്‍ രഞ്ജിത്, വൈക്കം പ്രസാദ്, ഗോപീ നാദലയ എന്നിവരടങ്ങുന്ന മുപ്പതോളം സംഗീതജ്ഞരും അതിരുദ്ര മഹായജ്ഞത്തില്‍ കേരളത്തില്‍ നിന്നും പങ്കെടുക്കുന്നു.

error: Content is protected !!