പെരട്ടൂര്‍ കൂലോം തറവാട്ടുകാരണവര്‍ പി വി കുഞ്ഞിക്കൃഷ്ണന്‍ മൂത്തായാര്‍ (നെരോത്തച്ഛന്‍ ) അന്തരിച്ചു

കാലിച്ചാനടുക്കം: പെരട്ടൂര്‍ കൂലോം തറവാട്ടുകാരണവര്‍ പി വി കുഞ്ഞിക്കൃഷ്ണന്‍ മൂത്തായാര്‍ (നെരോത്തച്ഛന്‍ 74) അന്തരിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷമായി നെരോത്ത് പെരട്ടൂര്‍ തറവാട് അച്ഛന്‍ സ്ഥാനം നിര്‍വഹിച്ചു വരികയായിരുന്നു.
സിപിഐഎം ചെരളം ബ്രാഞ്ച് അംഗവും ആയിരുന്നു. പരേതരായ കരിപ്പാടകന്‍ മാലിങ്കന്‍ മണിയാണിയുടെയും പെരട്ടൂര്‍ കാരിച്ചി അമ്മയുടെയും മകനാണ്. ഭാര്യ: ടി വി നാരായണി. മക്കള്‍: ടി വി നിഷാന്ത് (മഹേന്ദ്ര ഫിനാന്‍സ്), ടി വി നിഷ. മരുമക്കള്‍: അഞ്ജലി, ശ്രീധരന്‍ പുതുക്കുന്ന് (കേരളകൗമുദി കണ്ണൂര്‍). സഹോദരങ്ങള്‍: പി .വി ചന്ദ്രന്‍ (പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍) , പി വി തമ്പാന്‍ (എരളാല്‍ ) , പി വി ദാമോദരന്‍
(സി.പി.ഐ.എം കാരാട്ട് ബ്രാഞ്ച് മെമ്പര്‍) , പി വി സുധാകരന്‍ (സി.പി.എം പന്നിത്തടം ബ്രാഞ്ച് മെമ്പര്‍) ,
, പി വി ലക്ഷ്മി (ചെമ്പ്രക്കാനം) , പി വി മീനാക്ഷി (അയ്യങ്കാവ്) , പി വി സുമതി (കൂടാനം) , പരേതനായ പി വി നാരായണന്‍ മാസ്റ്റര്‍. മൃതദേഹം ഇന്ന് രാവിലെ പത്തിന് തറവാട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം തറവാട്ടു വളപ്പില്‍സംസ്‌ക്കരിക്കും.

Spread the love
error: Content is protected !!