അതിഞ്ഞാല്‍ ദര്‍ഗ്ഗാ ശരീഫ് ഉറൂസിന് ഇന്ന് തുടക്കം

കാഞ്ഞങ്ങാട്: അതിഞ്ഞാല്‍ ദര്‍ഗ്ഗാ ശരീഫ് ഉറൂസ് ഉമര്‍ സമര്‍ഖന്ത് നഗറില്‍ ഡിസംബര്‍ 26 മുതല്‍
2024 ജനുവരി 1 വരെയുളള തിയ്യതികളിലായി നടക്കും.
26 ന് രാത്രി 8 മണിക്ക് മതപ്രഭാഷണ പരമ്പര ഉദ്ഘാടനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷറര്‍ കോയ്യോട് ഉമര്‍ മുസ് ലിയാര്‍ നിര്‍വ്വഹിക്കും. അതിഞ്ഞാല്‍ മുസ്ലീം ജമാഅത്ത് പ്രസിഡണ്ട് വി.കെ.അബ്ദുള്ള ഹാജി അദ്ധ്യക്ഷത വഹിക്കും. ഉറൂസ് കമ്മിറ്റി കണ്‍വീനര്‍ ഖാലിദ് അറബിക്കാടത്ത് സ്വാഗതം പറയും. അതിഞ്ഞാല്‍ മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി പാലാട്ട് ഹുസൈന്‍ ഹാജി, ട്രഷറര്‍ സി.എച്ച്.സുലൈമാന്‍ ഹാജി, കോയാപ്പള്ളി കമ്മിറ്റി പ്രസിഡണ്ട് കെ കെ അബ്ദുള്ള ഹാജി എന്നിവര്‍ സംബന്ധിക്കും.ഉസ്താദ് നൗഷാദ് ബാഖവി ചിറയന്‍കീഴ് പ്രഭാഷണം നടത്തും.
27 ന് വൈകുന്നേരം 3 മണിക്ക് അസ്സയ്യിദ് ഉമര്‍ സമര്‍ഖന്തിയും, മടിയന്‍ ക്ഷേത്രപാലകനും തമ്മിലുണ്ടായിരുന്ന അഗാധ സൗഹൃദയത്തിന്റെ പാരമ്പര്യ തുടര്‍ച്ചയായി തുടര്‍ന്ന് വരുന്ന അതിഞ്ഞാല്‍ -മടിയന്‍ കോവിലക സൗഹൃദ കൂട്ടായ്മയുടെ നവീനാ വിഷ്‌കാരം സൗഹൃദ സായാഹ്നം പാണക്കാട് സയ്യിദ് മുനവ്വിറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാലകൃഷ്ണന്‍, ഡോ: എ.എം ശ്രീധരന്‍, മടിയന്‍ കോവിലകം, കൊളവയല്‍, തെക്കേപുറം, മാണിക്കോത്ത് ജമാ അത്ത് ഭാരവാഹികള്‍, സാമുഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖ വ്യക്തികളും സംബന്ധിക്കും.
തുടര്‍ന്ന് രാത്രി 8 മണിയ്ക്ക് ദഫ് മുട്ട് മത്സരം നടക്കും.
28 ന് ഉസ്താദ് സിംസാറുല്‍ ഹഖ് ഹുദവി, അബുദാബി പ്രഭാഷണം നടത്തും. അതിഞ്ഞാല്‍ ജമാ അത്ത് വൈസ് പ്രസിഡണ്ട് എം എം മുഹമ്മദ് കുഞ്ഞി ഹാജി, അതിഞ്ഞാല്‍ ജമാ അത്ത് വൈസ് പ്രസിഡണ്ട് പാലക്കി മുഹമ്മദ് കുഞ്ഞി ഹാജി, ഉറൂസ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ തെരുവത്ത് മുഹമ്മദ് കുഞ്ഞി ഹാജി, കോയാപ്പള്ളി ഇമാം അബ്ദുള്‍ കരീം മൗലവി എന്നിവര്‍ സംബന്ധിക്കും.
29 ന് ജുമുഅ നിസ്‌കാരനന്തരം മഖാം സിയാറത്ത് തുടര്‍ന്ന് ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ ബി മുഹമ്മദ് ഹാജി പതാക ഉയര്‍ത്തും.
രാത്രി 8 മണിക്ക് അതിഞ്ഞാല്‍ മസ്ജിദ് ഖത്തീബ് ഉസ്താദ് ടി.ടി.അബ്ദുല്‍ ഖാദര്‍ അസ്ഹരി പ്രഭാഷണം നടത്തും.ഉസ്താദ് മുഹമ്മദ് കുഞ്ഞി സഅദി, അന്‍സാറുല്‍ ഇസ്ലാം മദ്രസ ഉസ്താദ് സാദിഖ് ദാരിമി എന്നിവര്‍ സംബന്ധിയ്ക്കും. തുടര്‍ന്ന് ഹസ്‌റത്ത് ടീം അവതരിപ്പിയ്ക്കുന്ന ഉറുദുഖവാലി.
30 ന് ഉസ്താദ് സിറാജുദ്ദീന്‍ ഖാസിമി പത്തനാപുരം പ്രഭാഷണം നടത്തും. അതിഞ്ഞാല്‍ ജമാ അത്ത് സെക്രട്ടറി അഹമ്മദ് അഷറഫ് ഹന്ന, ഉറൂസ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ മൗവ്വല്‍ മുഹമ്മദ് കുഞ്ഞി, ജമാ അത്ത് ഓഡിറ്റര്‍ പി.വി. സെയ്ദു ഹാജി എന്നിവര്‍ സംബന്ധിയ്ക്കും.
31 ന് രാത്രി 8 മണിക്ക് ഉസ്താദ് മുനീര്‍ ഹുദവി വിളയില്‍ പ്രഭാഷണം നടത്തും. ഉറൂസ് കമ്മിറ്റി ജോ: കണ്‍വീനര്‍മാരായ റമീസ് അഹമ്മദ്, തസ്ലീം വടക്കന്‍ എന്നിവര്‍ പ്രസംഗിക്കും. ശൈഖുനാ ചെറു മോത്ത് ഉസ്താദ് കൂട്ടുപ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും. ഉറു സ് കമ്മിറ്റി ട്രഷറര്‍ സി എച്ച് റിയാസ് നന്ദി പറയും.
2024 ജനുവരി 1 ന് സമാപന ദിവസം സുബഹി നിസ്‌ക്കാര ശേഷം മൗലൂദ് പാരായണവും അസര്‍ നിസ്‌കാനന്ദരം അന്നദാനവും നടക്കും.

 

Spread the love
error: Content is protected !!