സഹപാഠിയുടെ സ്മരണയ്ക്ക് സ്‌കൂളില്‍ പൂരിഫെയര്‍ വാട്ടര്‍ കൂളര്‍ നല്‍കി

രാജപുരം; സഹപാഠിയുടെ സ്മരണയ്ക്ക് സ്‌കൂളില്‍ വാട്ടര്‍ കൂളര്‍ നല്‍കി. കൊട്ടോടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 1984-85 ബാച്ച് എസ്എസ്എല്‍സി കൂട്ടായ്മയാണ് തങ്ങളുടെ സഹപാഠിയായിരുന്ന എം. കരുണാകരന്റെ സ്മരണയ്ക്കായി സ്‌കൂളില്‍ 32000 രൂപ വിലവരുന്ന വാട്ടര്‍ പ്യൂരിഫെയര്‍ വാട്ടര്‍ കൂളര്‍ നല്‍കിയത്. ഇന്നലെ നടന്ന സ്‌കൂള്‍ വാര്‍ഷികാഘോഷ ചടങ്ങില്‍ കൂട്ടായ്മ പ്രസിഡന്റ് രവീന്ദ്രന്‍ കൊട്ടോടി രക്ഷാധികാരി ചാക്കോ ചമ്പക്കര , സെക്രട്ടറി മേരികുട്ടി മാത്യു, സിസിലി എന്നിവര്‍ ചേര്‍ന്ന് പ്രധാനാധ്യാപികയ്ക്ക്കൈമാറി.

Spread the love
error: Content is protected !!