എന്‍.എം. എം .എസ് പരീക്ഷ: കാസര്‍കോട് റവന്യൂ ജില്ലയില്‍ പിലിക്കോട് ഗവ :ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ഒന്നാം സ്ഥാനം

കാലിക്കടവ്: പിലിക്കോട് സി കൃഷ്ണന്‍ നായര്‍ സ്മാരക ഗവ: ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഇക്കഴിഞ്ഞ നാഷണല്‍ മീന്‍സ് കം മെറിറ്റ്‌സ് സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ കാസര്‍ഗോഡ് റവന്യൂ ജില്ലയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
എട്ടാം തരത്തിലെ 11 കുട്ടികള്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹരായി. കുട്ടികള്‍ക്ക് ഒമ്പതാം തരം മുതല്‍ പന്ത്രണ്ടാം തരം വരെ വര്‍ഷത്തില്‍ 12000 രൂപ സ്‌കോളര്‍ഷിപ്പ് ലഭിക്കും ചിട്ടയായ പരിശീലനവും വിദ്യാലയത്തില്‍ വെച്ച് നടത്തിയ മാതൃക പരീക്ഷകളും കുട്ടികളെ മികച്ചവിജയം നേടാന്‍പ്രാപ്തരാക്കി.

Spread the love
error: Content is protected !!