തൂങ്ങി മരിക്കാന്‍ ശ്രമിച്ച യുവാവിനെ പരിയാരത്ത് എത്തിക്കാന്‍ പുറപ്പെട്ട 108 ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു

കാഞ്ഞങ്ങാട്: രോഗിയെ കൊണ്ട് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോകുകയായിരുന്ന
ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു. തൂങ്ങി മരിക്കാന്‍ ശ്രമിച്ച പെരിയങ്ങാനം സ്വദേശിയായ വിഷ്ണു (30) വിനെ പരിയാരത്ത് എത്തിക്കാന്‍ പുറപ്പെട്ട 108 ആംബുലന്‍സാണ് അപകടത്തില്‍ പെട്ടത്. ആറങ്ങാടിയില്‍ ഹൈവേയുടെ പണി നടക്കുന്നതിനാല്‍ റോഡില്‍ താര്‍ ഒഴിച്ചു വെച്ച ഭാഗത്ത് ആംബുലന്‍സ് തെന്നിമാറി ടോറസ് ലോറിയില്‍ ഇരിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. വ്യാഴാഴ്ച ഉച്ചക്ക് 2.30 ന് മണിയോടെയാണ് അപകടം. രോഗിയെ മറ്റൊരു ആംബുലന്‍സിലേക്ക്മാറ്റി.

Spread the love
error: Content is protected !!