പോലീസിനെ വെട്ടിച്ചു 10 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ പ്രതി അറസ്റ്റില്‍: ചട്ടഞ്ചാല്‍ സ്വദേശി സലാമിനെ ഹോസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തു

കാഞ്ഞങ്ങാട്:റെയില്‍വേയുമായി ബന്ധപ്പെട്ട കേസില്‍ പത്തു വര്‍ഷത്തോളമായി പോലീസിനെ വെട്ടിച്ചു ഒളിവില്‍ കഴിയുകയായിരുന്ന പിടികിട്ടാപുള്ളിയെ ഹോസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം പി ആസാദിന്റെ നേതൃത്വത്തില്‍
പോലീസ് സംഘം അറസ്റ്റ് ചെയ്തു. ചട്ടഞ്ചാല്‍ സ്വദേശി സലാം (42)നെയാണ് ഇന്നലെ ഇയാളുടെ വീട്ടില്‍ വെച്ച് അറസ്റ്റ് ചെയ്തത്. സലാമിനെ കണ്ണൂര്‍ റെയില്‍വേ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എസ് ഐ.എംടിപി സെയ്ഫുദ്ദീന്‍, സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ കരുണ്‍, മനു, ഡ്രൈവര്‍ ജിനേഷ് എന്നിവരും അറസ്റ്റ് ചെയ്ത സംഘത്തില്‍ ഉണ്ടായിരുന്നു.

Spread the love
error: Content is protected !!