പനി ബാധിച്ച് ചികില്‍സയിലായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു: വെള്ളിക്കോത്ത് കാരക്കുഴിയിലെ സി പി. ശശിധരന്‍ ആണ് മരിച്ചത് 

കാഞ്ഞങ്ങാട്: പനി ബാധിച്ച് ചികില്‍സയിലായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു. വെള്ളിക്കോത്ത് കാരക്കുഴിയിലെ സി പി. ശശിധരന്‍ (65) ആണ് ഞായറാഴ്ച അര്‍ദ്ധരാത്രിയോടെ മംഗലാപുരത്തെ സ്വകാര്യാശുപത്രിയില്‍ ചികില്‍സക്കിടെ മരിച്ചത് . മുന്‍ ദിനേശ് ബീഡിതൊഴിലാളിയായിരുന്നു.ഭാര്യ:പങ്കജാക്ഷി .മക്കള്‍:ബിനോഷ് ,ബിജിന.മരുമക്കള്‍: ഷൈനി ,സുധീഷ് (കണ്ണൂര്‍) .സഹോദരങ്ങള്‍:പ്രസന്ന ,ഭാസ്‌കരന്‍,ശ്യാമള,യശോദ.

Spread the love
error: Content is protected !!