local news

അമ്പലത്തറയില്‍ ഇന്നുമുതല്‍ അഖില കേരള നാടകോത്സവം; വിളംബരജാഥ നടത്തി

അമ്പലത്തറ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി ആതിഥ്യമരുളുന്ന അഖില കേരള നാടകോത്സവത്തിന്റെ വരവറിയിച്ചുകൊണ്ട് മൂന്നാംമൈല്‍ മുതല്‍ അമ്പലത്തറ വരെ വിളംബരജാഥ നടത്തി. അമ്പലത്തറ പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സവ്യസാചി ഫ്‌ലാഗ് ഓഫ് ചെയ്തു. നടകപ്രേമികളും കുടുംബശ്രീ പ്രവര്‍ത്തകരും അണിനിരന്ന ജാഥയുടെ സമാപനത്തോടനുബന്ധിച്ച് ലഹരിക്കെതിരെയുള്ള സന്ദേശം ഉള്‍കൊള്ളുന്ന മധു ബേഡകം അവതരിപ്പിച്ച മരണ മൊഴി എന്ന ഏകപത്ര നാടകം അരങ്ങേറി.അമ്പലത്തറ ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ 27ന് രാത്രി 7 മണിക്ക് രാജ്മോഹന്‍ നീലേശ്വരം നാടകോത്സവത്തിന്റെ ഉത്ഘാടനം നിര്‍വഹിക്കും.തുടര്‍ന്ന് അമ്പലത്തറ നാരായണന്റ ഏകപാത്രനാടകം വിശുദ്ധ ദിഗംബരം , ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി വനിതാ വിഭാഗം അവതരിപ്പിക്കുന്ന രമേശന്‍ മഡിയന്‍ സംവിധാനം നിര്‍വഹിച്ച ഇത് ജീവിത പാഠം എന്നീ നാടകങ്ങളാണ് അവതരിപ്പിക്കുന്നത്.

 

error: Content is protected !!