local news

കോട്ടച്ചേരി കുന്നുമ്മല്‍ ശ്രീ വിഷ്ണുക്ഷേത്രം ദ്രവ്യകലശവും ക്ഷേത്ര മഹോത്സവത്തിനും തുടക്കം; കലവറ ഘോഷയാത്ര നടന്നു

കാഞ്ഞങ്ങാട്: കോട്ടച്ചേരി കുന്നുമ്മല്‍ വിഷ്ണുക്ഷേത്രം ദ്രവ്യകലശവും ക്ഷേത്ര മഹോത്സവത്തിന് ഭക്തിനിര്‍ഭരമായ തുടക്കം .ഇന്ന് രാവിലെ കലവറക്കല്‍ ഘോഷയാത്ര നടന്നു. വൈകിട്ട് 5 ന് നടതുറക്കല്‍, ദീപാരാധന. 6 മണിക്ക് സമൂഹ പ്രാര്‍ത്ഥന, ആചാര്യവരണം. 6.30 മുതല്‍ 7.30 വരെ ഭജന്‍സ്. 8 മണി മുതല്‍ 10 മണി വരെ നൃത്തസന്ധ്യ.
28ന് രാവിലെ 5ന് വിവിധ പൂജകള്‍. ഉച്ചക്ക് 12 ന് ഉച്ചപൂജ. വൈകിട്ട് 5.30ന് നടതുറക്കല്‍, ദീപാരാധന, കുണ്ഠശുദ്ധി, ഭഗ്വതി സേവ, മുളപൂജ, അത്താഴപൂജ. 6.30ന് ഭജന്‍സ്. എല്ലാദിവസവും കൈക്കൊട്ടിക്കളി, തിരുവാതിര. 8.30 മുതല്‍ 9.30 വരെ നൃത്തനൃത്യങ്ങള്‍. 9.30 മുതല്‍ 10 മണി വരെ നാടന്‍ പയമ. 29ന് രാവിലെ 5ന് വിവിധ പൂജകള്‍. 10 മണിക്ക് സോപാന സംഗീതം. ഉച്ചക്ക് 12 ന് ഉച്ചപൂജ. വൈകിട്ട് 5.30ന് നടതുറക്കല്‍. 6 ന് ദീപാരാധന. 6.30 മുതല്‍ 8 മണി വരെ ഇരട്ടതായമ്പക. 8.30ന് ഫ്യൂഷന്‍ ഡാന്‍സ്. 9 ന് മുതല്‍ 10 ന് വരെ നൃത്തനൃത്യങ്ങള്‍. 30ന് രാവിലെ 5ന് വിവിധ പൂജകള്‍. 12 ന് ഉച്ചപൂജ. 5.30ന് നടതുറക്കല്‍. 6.30ന് ഭജന്‍സ്. 8.30 മുതല്‍ 10 മണി വരെ കരോക്കെ ഗാനമേള, ഫ്യൂഷന്‍ ഡാന്‍സ്.
ഡിസംബര്‍ 1ന് രാവിലെ 5 ന് നടതുറക്കല്‍. 12 മണിക്ക് ഉച്ചപൂജ. വൈകിട്ട് 5.30ന് നടതുറക്കല്‍. 6 മണി മുതല്‍ ദീപാരാധന. 6.30ന് ഭജന്‍സ്. രാത്രി 8 മണി മുതല്‍ 9 വരെ സെമി ക്ലാസിക്കല്‍ ഡാന്‍സ്. 9 മണി മുതല്‍ ചാക്യാര്‍കൂത്ത്.
ഡിസംബര്‍ 2ന് രാവിലെ 5 മണിക്ക് വിവിധ പൂജകള്‍. 10 മണിക്ക് സോപാനസംഗീതം. ഉച്ചക്ക് 12 ന് മഹാപൂജ. 1 മണി മുതല്‍ അന്നദാനം. വൈകിട്ട് 5 ന് നടതുറക്കല്‍. 5.30ന് തായമ്പക, ശ്രീഭൂതബലി ഉത്സവം. 7 ന് തിടമ്പ് നൃത്തത്തോടെ ഉത്സവം സമാപിക്കും.

 

error: Content is protected !!