ജില്ലാ പഞ്ചായത്ത് ജീവനക്കാരന് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
കാഞ്ഞങ്ങാട്: ട്രെയിന്‍ തട്ടി ജില്ലാ പഞ്ചായത്ത് ജീവനക്കാരന് മരിച്ചു. പയ്യന്നൂര്‍ കണ്ടോത്ത് സ്വദേശി എം.വി. അനൂപ് (41) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് പടന്നക്കാട് മൂലപള്ളിയില് ട്രെയിന്‍ തട്ടിയ നിലയില്‍ അനൂപിനെ കണ്ടെത്തിയത്. നാട്ടുകാരുടെ വിവരത്തെ തുടര്‍ന്ന് ഹോസ്ദുര്‍ഗ് പോലീസ് സ്ഥലത്തെത്തി. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.കാസര്‍കോട് ജില്ലാ പഞ്ചായത്ത് എല്‍.എസ്.ജി.ഡി. ഡിവിഷന് ഓഫീസിലെ സീനിയര്‍ ക്ലര്‍ക്കായിരുന്നു..കണ്ടോത്ത് മൂലക്കൊവ്വല് ചന്ദ്രന്റെയും മീത്തലെ വീട്ടില്‍ സാവിത്രിയുടെയും മകനാണ്. ഭാര്യ: രാജലക്ഷ്മി (പാലത്തര). മക്കള്‍: അഥീന, ഏദന്‍. സഹോദരി: ദീപ.

