ലഹരിക്കെതിരെ കണ്ണുകെട്ടി മജീഷ്യന്മാരുടെ വാഹന റാലി; ‘ഓപ്പറേഷന് തൂഫാന്’ യാത്ര ശ്രദ്ധേയമായി
കാഞ്ഞങ്ങാട്: ലഹരിക്കെതിരെ കേരള പോലീസ് നടത്തുന്ന ‘ഓപ്പറേഷന് തൂഫാന്’ ക്യാമ്പയിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മലയാളി മജീഷ്യന്‍സ് അസോസിയേഷന് (എം.എം.എ) കാസര്‍കോട് ജില്ലാ കമ്മിറ്റിയും കാഞ്ഞങ്ങാട് മര്‍ച്ചന്റ് അസോസിയേഷനും കേരള പോലീസും സംയുക്തമായി കണ്ണുകെട്ടിയുള്ള വാഹന റാലി സംഘടിപ്പിച്ചു.
ശനിയാഴ്ച വൈകിട്ട് കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ട്രഷറര്‍ സുധീര്‍ മാടകത്ത് അവതരിപ്പിച്ച ലഹരിവിരുദ്ധ മാജിക് ഷോയോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം ജില്ലാ പോലീസ് മേധാവി നിധിന് രാജ് ഐ.പി.എസ് ഉദ്ഘാടനം ചെയ്തു.
എം.എം.എ ജില്ലാ പ്രസിഡന്റ് മോഹനന് അനാമിക സ്വാഗതം ആശംസിച്ചു. കാഞ്ഞങ്ങാട് മര്‍ച്ചന്റ് അസോസിയേഷന് പ്രസിഡന്റ് സി.കെ. ആസിഫ് അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി അനില്‍ കുമാര്‍ എം.വി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിപാടിയുടെ കോര്‍ഡിനേറ്റര്‍ സി. പ്രഭാകരന് നേതൃത്വം നല്കി. എം.എം.എ ജില്ലാ സെക്രട്ടറി ഉസ്മാന് പാടലടുക്ക നന്ദി പറഞ്ഞു.
ഉദ്യോഗസ്ഥരുടെയും നൂറുകണക്കിന് പൊതുജനങ്ങളുടെയും സാന്നിധ്യത്തില്‍ കണ്ണുകള്‍ കറുത്ത തുണികൊണ്ട് പൂര്‍ണമായും മൂടിക്കെട്ടിയാണ് 20 പ്രൊഫഷണല്‍ മജീഷ്യന്മാര് വാഹനങ്ങള്‍ ഓടിച്ചത്. ‘ലഹരി ഉപയോഗിക്കുന്നത് കണ്ണുമൂടിക്കെട്ടി അപകടത്തിലേക്ക് വാഹനമോടിക്കുന്നതിന് തുല്യമാണ്’ എന്ന സന്ദേശമാണ് യാത്ര ഉയര്‍ത്തിപ്പിടിച്ചത്.
മോഹനന് അനാമിക, സുധീര്‍ മാടകത്ത്, സി. പ്രഭാകരന്, രാജീവന് ഓലവറ, നവീന്‍ നാരായണ്‍, സുരേഷ് കുമാര്‍, മിറാക്കിള്‍ സിദ്ധാര്‍ത്ഥ്, കാര്‍ത്തിക് ടി.ജെ., രാജീവന് ചെല്ലന്, രാജന് പ്രസാദ്, രാജു പടന്ന, ജയന് നീലേശ്വരം, ബാബു കല്ല്യോട്ട്, ഹൃദയ്ദേവ്, ശിവരാജ്, ശ്രീധര്‍ മട്ടെ, കുഞ്ഞികൃഷ്ണന്, നാരായണന് അണച്ചാല്, ഉസ്മാന് പാടലടുക്ക, സത്യകുമാര്‍ പടിച്ചാല്.
പഴയ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ആരംഭിച്ച റാലി വ്യാപാരി സമൂഹത്തിന്റെയും പോലീസിന്റെയും സഹകരണത്തോടെ നഗരവീഥികളിലൂടെ സഞ്ചരിച്ച് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു.

