കാഞ്ഞങ്ങാട് – കാണിയൂര്‍ പാതയ്ക്കുള്ള ശ്രമം തുടരാനും ദീര്‍ഘ ദൂര ട്രെയിനുകള്‍ കാഞ്ഞങ്ങാട്ട് നിര്‍ത്തുന്നതില്‍ ഇടപെടാനും അവശ്യപെട്ട് സര്‍വ കക്ഷി സംഘം മുഖ്യമന്ത്രിക്ക് നിവേദനം നല്കി
കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് – കാണിയൂര്‍ പാതയ്ക്കുള്ള ശ്രമം തുടരാനും ദീര്‍ഘ ദൂര ട്രെയിനുകള്‍ കാഞ്ഞങ്ങാട്ട് നിര്‍ത്തുന്നതില്‍ ഇടപെടാനും അവശ്യപെട്ട് സര്‍വ കക്ഷി സംഘം മുഖ്യമന്ത്രി വി.ഡി സതീശന് നിവേദനം നല്കി.
കാഞ്ഞങ്ങാട് നഗരസഭയ്ക്ക് പുറമേ സമീപത്തുള്ള അജാനൂര്‍, പള്ളിക്കര, പുല്ലൂര്‍-പെരിയ, കോടോം-ബേളൂര്‍,
കള്ളാര്‍, പനത്തടി, ബളാല്‍, മടിക്കൈ, കുറ്റിക്കോല്‍, ബേഡഡുക്ക, ഉദുമ എന്നീ 11 ഗ്രാമപഞ്ചായത്തുകളില അഞ്ച് ലക്ഷം ജനങ്ങള്‍ ആശ്രയിക്കുന്ന പ്രധാന യാത്രാകേന്ദ്രമാണ് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ കോവിഡ് കാലത്ത് നിര്‍ത്തലാക്കിയ 12618 മംഗള-ലക്ഷദ്വീപ് എക്സ്പ്രസ്, 20159/20160 ജബല്‍പൂര്‍-കോയമ്പത്തൂര്‍ എക്സ്പ്രസ് എന്നീ ട്രെയിനുകളുടെ സ്റ്റോപ്പുകള്‍ കാഞ്ഞങ്ങാട് പുനഃസ്ഥാപിക്കുക. 16621/16622 രാമേശ്വരം – മംഗളൂരു, 12977/12978 മരുസാഗര്‍, 22149/22150 പൂന സൂപ്പര്‍ഫാസ്റ്റ്, 16355/16356 അന്ത്യോദയ, 12223/12224 ദുരന്തോ, 12217/12218 കേരള സമ്പര്‍ക്ക ക്രാന്തി എന്നീ ദീര്‍ഘദൂര തീവണ്ടികള്‍ക്ക് കാഞ്ഞങ്ങാട് സ്റ്റോപ് അനുവദിക്കുക എന്നീ വിഷയങ്ങളില്‍ അടിയന്തിരമായി ഇടപെടുക എന്നീ ആവശ്യങ്ങള്‍ ഊന്നി പറഞ്ഞുള്ള നിവേദനമാണ് സര്‍വ്വകക്ഷി സംഘം മുഖ്യമന്ത്രി വി ഡി സതീശന് നല്‍കിയത്. അഡ്വ. ഗോവിന്ദന് പള്ളിക്കാപ്പില്‍ എം.എല്‍.എ, കാഞ്ഞങ്ങാട് ചെയര്മാന് നഗരസഭ വി.വി രമേശന് , കാഞ്ഞങ്ങാട് മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ്, സി.കെ ആസിഫ്
വിവിധ രാഷ്ട്രീയപാര്‍ട്ടി സംഘടന പ്രതിനിധികളായ എ. വേലായുധന്, അഡ്വ. പി. അപ്പുക്കുട്ടന്,
പി.വി സുരേഷ്, അഡ്വ. എം.സി ജോസ്, ബഷീര്‍ വെള്ളിക്കോത്ത് ടി. മുഹമ്മദ് അസ്ലം,എ. ദാമോദരന്‍,
കെ. മുഹമ്മദ് കുഞ്ഞി, ആര്. സൂര്യനാരായണ ഭട്ട്, ബി. മുകുന്ദ പ്രഭു എന്നിവര്‍ ഒപ്പിട്ടുള്ള നിവേദനമാണ് മുഖ്യമന്ത്രിക്ക് നല്‍കിയത്.

