local news

വാട്ടര്‍ അതോറിറ്റി പെന്‍ഷന്‍ പരിഷകരണ കുടിശ്ശിക അടിയന്തിരമായി അനുവദിക്കണം: കെ.ഡബ്ല്യൂ. എ. പി. സി ജില്ലാ സമ്മേളനം

കാഞ്ഞങ്ങാട്. വാട്ടര്‍ അതോറിറ്റി പെന്‍ഷന്‍ പരിഷകരണ കുടിശ്ശിക അടിയന്തിരമായി അനുവദിക്കാനും. പുതിയ പെന്‍ഷന്‍ പരിഷ്‌ക്കരണം സമയ ബന്ധിതമായി നടപ്പിലാക്കാനും കെ.ഡബ്ല്യൂ. എ. പി. സി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കേരള വാട്ടര്‍ അതോറിറ്റി പെന്‍ഷനേഴ്‌സ് കോണ്‍ഗ്രസ് ജില്ലാ സമ്മേളനം ഹൊസ്ദുര്‍ഗ് ബേങ്ക് ഹാളില്‍ സംഘടിപ്പിച്ചു. പരിപാടി കെ.നീല കണ്ഠന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജന സെക്രട്ടറി വി. അബ്ദുള്‍ ബഷീര്‍ മുഖ്യ പ്രഭാഷണം നടത്തി, ജില്ലാ പ്രസിഡണ്ട് വി.വി. അശോകന്‍ അധ്യക്ഷനായി, ഡി.സി സി ജനറല്‍ സെക്രട്ടറി അഡ്വ. പി.വി. സുരേഷ്, കെ.പി. ബാലകൃഷ്ണന്‍, വിനോദ് അരമന , പ്രദീപ് പുറവങ്കര, എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം പത്മനാഭന്‍ സ്വാഗതവും, കെ.വി.ദാമോദരന്‍ നന്ദിയും പറഞ്ഞു.
പ്രതിനിധി സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി വി. അബ്ദുള്‍ ബഷീര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് ബാബു മണിയങ്കാനം അധ്യക്ഷനായി, വി.വി. ഗോവിന്ദന്‍, പ്രഭാകരന്‍ കരിച്ചേരി, സി.ടി. ഗിരിജ, എന്നിവര്‍ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ.ഭാര്‍ഗവി സ്വാഗതവും. കെ. വി.ദാമോദരന്‍ നായര്‍ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികള്‍ വി.വി. അശോകന്‍ പ്രസിഡണ്ടും , വൈസ് പ്രസിഡണ്ട് മാര്‍ കെ.വി .ദാമോദരന്‍ നായര്‍, കെ.ഭാര്‍ഗവി , ബി ടി രമേശന്‍ എന്നിവര്‍.എം പത്മനാഭന്‍ സെക്രട്ടറിയും, ജോ സെക്രട്ടറിമാര്‍ പി.ആര്‍ സുരേഷ് വി പത്മനാഭന്‍ കെ ഹരി എന്നിവര്‍ എം.വി സുരേന്ദ്രന്‍ ട്രഷറര്‍ വനിതാ ഫോറം കണ്‍വീനര്‍ ടി പ്രേമലത എന്നിവരെ തിരഞ്ഞെടുത്തു.

 

error: Content is protected !!