local news

വ്യാജപ്രചാരണത്തില്‍ തളരരുത് – എം.എല്‍.എ നജീബ് കാന്തപുരം; ഐഷാല്‍ മെഡിസിറ്റിയില്‍ എം.എല്‍.എ നജീബ് കാന്തപുരം സന്ദര്‍ശനം നടത്തി.

കാഞ്ഞങ്ങാട്: ഐഷാല്‍ മെഡിസിറ്റിയില്‍ എം.എല്‍.എ നജീബ് കാന്തപുരം സന്ദര്‍ശനം നടത്തി. ആശുപത്രി സ്റ്റാഫുമായി സൗഹൃദപരമായി സംഭാഷണം നടത്തിയ അദ്ദേഹം അവരുടെ സേവന മനോഭാവത്തെ വിലമതിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

സമീപകാലത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വ്യാജ വാര്‍ത്തകള്‍ ജീവനക്കാരെ ബാധിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും, ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ഐഷാല്‍ മെഡിസിറ്റി മാനേജിങ് ഡയറക്ടര്‍ ഡോ. മൊയ്തീന്‍ കുഞ്ഞി, മാനേജ്‌മെന്റ് ടീം, സ്റ്റാഫ് എന്നിവര്‍ അദ്ദേഹത്തിന്റെ സന്ദര്‍ശനത്തെ ഹൃദയപൂര്‍വം സ്വാഗതം ചെയ്യുകയും പ്രോത്സാഹത്തിന് നന്ദി അറിയിക്കുകയും ചെയ്തു.

 

error: Content is protected !!