കൗമാര കലയുടെ മാമാങ്കത്തിന് ജിച്ച്എസ്എസ് പെരിയ ഒരുങ്ങി
കാഞ്ഞങ്ങാട്: 65 മത് കാസര്‍കോട് റവന്യൂ ജില്ല കേരള കലോത്സവത്തിന് ആഥിത്യമരുളാന്‍ ജി എച്ച് എസ് എസ് പെരിയ ഒരുങ്ങി കഴിഞ്ഞു. 24 മുതല്‍ 28 വരെ അഞ്ചു ദിവസങ്ങളിലായി ജില്ലയിലെ ഏഴ് ഉപജില്ലകളില്‍ നിന്നും വിജയികളായി വരുന്ന 5100 ഓളം കലാപ്രതിഭകളാണ് കലാമിക ഇവിടെ മാറ്റുരക്കാന്‍ എത്തുന്നത്.
യുപിഎച്ച്എസ്എച്ച്എസ്എസ് എന്നീ വിഭാഗങ്ങളിലായി 300 മത്സരയിനങ്ങളാണുള്ളത്
അറബിക്കലോത്സവം, സംസ്‌കൃതോത്സവം എന്നിവയുടെ കൂടെ ആദ്യമായി ഇന്‍ക്ലൂസീവ് കലാമേള കൂടിയുണ്ട് എന്നത് ഈ വര്‍ഷത്തെ പ്രത്യേകതയാണ്. 24ന് സ്റ്റേജിതര മത്സരങ്ങളാണ്, 25 മുതല്‍ സ്റ്റേജ് ഐറ്റങ്ങള്‍ ആരംഭിക്കും.13 വേദികളിലായാണ് മത്സരയിനങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത് സ്‌കൂള്‍ ഗ്രൗണ്ടിലാണ് മുഖ്യ വേദി .മറ്റു വേദികള്‍
ജി എച്ച് എസ് എസ് സ്‌കൂള്‍ ഓഡിറ്റോറിയം, സുരഭി ഓഡിറ്റോറിയം പെരിയ ,സുമംഗലി ഓഡിറ്റോറിയം പെരിയ ,ഗാന്ധി സ്മാരക ഗ്രന്ഥാലയം പെരിയ , ജി എല്‍ പി എസ് പെരിയ ഓഡിറ്റോറിയം,എന്‍ എസ് എസ് മന്ദിരം സ്റ്റേജ് പെരിയ ,ഡിഗ്രേഷിയ സ്‌കൂള്‍ ഹാള്‍ പെരിയ ,ശ്രീ വിഷ്ണു ബ്രദേഴ്‌സ് ക്ലബ്ബ് കായംകുളം, കായംകുളം പഞ്ചായത്ത് മിനി സ്റ്റേഡിയം, യാദവ സഭാ മന്ദിരം മൊയോലം, കമ്മ്യൂണിറ്റി ഹാള്‍ പെരിയ , അംബേദ്കര്‍ സ്‌കൂള്‍ ഹാള്‍ പെരിയ
സ്‌കൂളിന്റെ പരമാവധി ഒരു കിലോമീറ്റര്‍ പരിധിയില്‍ തന്നെയാണ് എല്ലാ വേദികളും സജ്ജീകരിച്ചിട്ടുള്ളത്. ജില്ലയുടെ എല്ലാ ഭാഗത്തുനിന്നും എളുപ്പം എത്തിച്ചേരുന്നതിനുള്ള യാത്രാസൗകര്യം ഇവിടുത്തേക്കുണ്ട്. 27ന് ജില്ലയിലെ എല്ലാ ഉപജില്ലകളില്‍ നിന്നു പ്രാതിനിധ്യമുള്ള അധ്യാപികമാരാ യിരിക്കും എല്ലാ വേദികളിലും ഡ്യൂട്ടി ചെയ്യുക.വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ വ്യത്യസ്തങ്ങളായ അനുബന്ധപ്രചരണ പരിപാടികള്‍ ഇതിനകം നടന്നു. സാംസ്‌കാരിക കലവറ ഘോഷയാത്ര 23ന് മൂന്നു മണിക്ക് നടക്കും.സോഷ്യല്‍ മീഡിയ വഴി പ്രചരണ വീഡിയോകളും പോസ്റ്ററുകളും റീല്‍സ് മത്സരവും നടത്തി.” ടീം ഞണ്ട് ‘ഒന്നാം സ്ഥാനവും, ടീം ഉര്‍ക്കി രണ്ടാം സ്ഥാനവും നേടി 26 ന് വൈകിട്ട് കാസര്‍കോട് എംപി രാജ് മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ‘പെരിയകം’ എന്ന കലോത്സവ സ്മരണിക ചടങ്ങില്‍ പ്രകാശനം ചെയ്യും. 28 ന് വൈകിട്ട് ഉദുമ എംഎല്‍എ നീലകണ്ഠന്‍
സമാപന സമ്മേളനം ഉദ്ഘാടനം നിര്‍വഹിക്കും.
വാര്‍ത്ത സമ്മേളനത്തില്‍ കെ. നീലകണ്ഠന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം, ഡി.ഡി. സബിത, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌റ് കെ.കെ. സോയ , ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ കെ. രാജന്‍, ഭക്ഷണ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.എം.ബാബുരാജ്, പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് ഡോ.സി.കെ. സബിത, പി.ടി.എ. പ്രസിഡന്റ് സത്യന്‍ മടത്തില്‍, എച്ച്.എം. സുമതി എന്നിവര്‍ പങ്കെടുത്തു.

