local news

ലോക സി.ഒ.പി.ഡി ദിനം: ജില്ലാതല ഉദ്ഘാടനവും പരിശീലനവും നടത്തി

കാഞ്ഞങ്ങാട് ദേശീയ ആരോഗ്യ ദൗത്യം കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. അജയ് രാജന്‍ ഉദ്ഘാടനം ചെയ്തു. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ധന്യ ദയാനന്ദന്‍ അധ്യക്ഷത വഹിച്ചു. ‘ശ്വാസ്’ പ്രോഗ്രാം പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ജെ.എച്ച്.ഐ, ജെ.പി.എച്ച്.എന്‍, എം.എല്‍.എസ്.പി ജീവനക്കാര്‍ക്കാണ് പരിശീലനം നല്‍കിയത്. കാഞ്ഞങ്ങാട് ജില്ലാശുപത്രി പള്‍മണോളജിസ്റ്റ് ഡോ. നീതു സുകുമാരന്‍, മൗക്കോട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. സൂര്യ രാഘവന്‍ എന്നിവര്‍ ക്ലാസെടുത്തു.

ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം കാസര്‍ഗോഡ് എന്നിവര്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ശ്വാസകോശത്തെ ബാധിക്കുന്ന ദീര്‍ഘകാല രോഗാവസ്ഥയാണ് സി.ഒ.പി.ഡി. പുകവലി, അന്തരീക്ഷ മലിനീകരണം, അടുപ്പില്‍ നിന്നുള്ള പുക, രാസപദാര്‍ത്ഥങ്ങള്‍, പൊടിപടലങ്ങള്‍ എന്നിവയുമായുള്ള തുടര്‍ച്ചയായ സമ്പര്‍ക്കമാണ് പ്രധാന കാരണം. വിട്ടുമാറാത്ത ശ്വാസംമുട്ടല്‍, ചുമ, കഫക്കെട്ട് എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. സംസ്ഥാനത്തെ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ‘ശ്വാസ്’ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

 

error: Content is protected !!