ശിവശ്രീ തേജസ്വി സൂര്യ ഇന്ന് ഗോശാലയില്‍
പെരിയ: ബേക്കല്‍ ഗോകുലം ഗോശാലയില്‍ നടന്നു വരുന്ന ആറാമത് ദീപാവലി സംഗീതോത്സവത്തിന്റെ പന്ത്രണ്ടാം ഇന്ന് വൈകിട്ട് 7 മണിക്ക് പ്രശസ്ത ഭജന്‍ ഗായികയും ബാംഗ്ലൂര്‍ എം പി തേജസ്വിയുടെ ഭാര്യയുമായ ശിവശ്രി തേജസ്വി സൂര്യ ധേനു മണ്ഡപത്തില്‍ നാമസങ്കീര്‍ത്തനം പരിപാടി അവതരിപ്പിക്കും. ജെബി കീര്‍ത്തന , പവിത്ര രൂപേഷ് , ബാംഗ്ലൂര്‍ ബ്രദേഴ്സ് , എന്നിവരുടെ കച്ചേരിയും ചെങ്കോട്ടെ ഹരിഹര സുബ്രഹ്‌മണ്യത്തിന്റെ നാമസങ്കീര്‍ത്തനവും
നെടുമങ്ങാട് ശിവാനന്ദനും സിന്ധുവും അവതരിപ്പിക്കുന്ന വയലിന്‍ , മധുരൈ വിജയ് അവതരിപ്പിക്കുന്ന വയലിന്‍ ട്രയോ എന്നീ പരിപാടികളും ധേനുമണ്ഡപത്തില്‍ നടക്കും.നന്ദി മണ്ഡപത്തില്‍ രാജേന്ദ്രന്‍ മാരാരുടെ സോപാന സംഗീതം, ലഹരി ഭട്ട്, ലക്ഷ്മി ഹരിഹര സുബ്രഹ്‌മണ്യം , സമന്വിത ശിവകുമാര്‍ എന്നിവരുടെ വീണ കച്ചേരി, ഭുവന , സ്വര്‍ണ്ണ മംഗലപ്പള്ളി, സിരി ഹിള്ളെമനെ , ശൗരി ഹിള്ളെമനെ , വൈഷ്ണവി മയ്യ, മേധാ മഞ്ജുനാഥ്, ശ്രീ സഹോദരികള്‍, ഭാഗേശ്രീ ഉമാശങ്കര്‍, ഗായത്രി കാര്‍ത്തിക്, ശ്രീ ഹരി , ബി ഉമാശങ്കര്‍ എന്നിവരുടെ കച്ചേരികളും ഉണ്ടാകും

