local news

ലൈസന്‍സികളുടെ ജോലി സുരക്ഷ ഉറപ്പാക്കാന്‍ ഇടപെടല്‍ തുടരും: റെന്‍സ്‌ഫെഡ്

കാഞ്ഞങ്ങാട്: കെട്ടിട നിര്‍മ്മാണ മേഖലയിലെ ലൈസന്‍സികളായ എഞ്ചിനീയര്‍മാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ശക്തമായ സംഘടനയാണ് റെന്‍സ്‌ഫെഡ് എന്ന് സംസ്ഥാന സെക്രട്ടറി എ. അബ്ദുള്‍ സലാം പറഞ്ഞു. നിര്‍മ്മാണ മേഖലയില്‍ പൊതുജനങ്ങളുടെയും ലൈസന്‍സികളുടെയും ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എഞ്ചിനീയര്‍മാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും ജോലി സുരക്ഷ ഉറപ്പുവരുത്തുന്നതിനും വേണ്ടി നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന സംഘടനയാണ് റെന്‍സ്‌ഫെഡ് എന്നും അദ്ദേഹം പറഞ്ഞു. ഹോസ്ദുര്‍ഗ് ബാങ്ക് ഹാളില്‍ നടന്ന ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് പവിത്രന്‍ ഞാണിക്കടവ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി മധു എസ്. നായര്‍, വി.വി സന്തോഷ്, പി.വി അനീസ്, കെ. സന്തോഷ് എന്നിവര്‍ സംസാരിച്ചു. ടി.ജെ പ്രദീപ് സ്വാഗതം പറഞ്ഞു. കെട്ടിടങ്ങളുടെ പൂര്‍ത്തീകരണ ഘട്ടത്തില്‍ തന്നെ സെസ് പിരിക്കുന്ന രീതി മാറ്റി പഴയ രീതി തുടരണമെന്നും റെയില്‍വേ എന്‍.ഒ.സി, ദേശീയപാത എന്‍.ഒ.സി എന്നിവ അനുവദിക്കുന്നതിലുള്ള കാലതാമസം ഒഴിവാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സി.ആര്‍.സെഡ് കാലോചിതമായി പരിഷ്‌കരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

 

error: Content is protected !!