local news

ആത്മവിശ്വാസത്തിന് കരുത്തേകി ആദൂര്‍ പോലീസിന്റെ സ്വയം പ്രതിരോധ പരിശീലനം

ആദൂര്‍: മാറുന്ന കാലഘട്ടത്തില്‍ വ്യക്തിസുരക്ഷയും സ്വയം പ്രതിരോധശേഷിയും ഏറെ പ്രധാനപ്പെട്ടതാണെന്ന സന്ദേശവുമായി ആദൂര്‍ ജനമൈത്രി പോലീസിന്റെയും കാസര്‍ഗോഡ് സോഷ്യല്‍ പോലീസിങ് ഡിവിഷന്റെയും നേതൃത്വത്തില്‍ ജനമൈത്രി സ്വയം പ്രതിരോധ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. മുള്ളേരിയ ഗണേഷ് കലാമന്ദിരത്തില്‍ നടന്ന ക്യാമ്പ് കാസര്‍ഗോഡ് എംഎല്‍എ കല്ലട്ര മാഹിന്‍ ഉദ്ഘാടനം ചെയ്തു.

ദൈനംദിന ജീവിതത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ നേരിടുന്ന സുരക്ഷാ വെല്ലുവിളികളെ തിരിച്ചറിയാനും പ്രതിസന്ധി ഘട്ടങ്ങളില്‍ ആത്മവിശ്വാസത്തോടെ നേരിടാനും സ്വയം പ്രതിരോധ പരിശീലനം സഹായകമാകും. ശാരീരികമായി പ്രതിരോധിക്കാനുള്ള കഴിവിനൊപ്പം അപകടസാഹചര്യങ്ങള്‍ തിരിച്ചറിയാനും അതില്‍നിന്ന് സുരക്ഷിതമായി മാറാനും മാനസികമായ കരുത്ത് നേടാനും ഇത്തരം പരിശീലനങ്ങള്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. വ്യക്തിസുരക്ഷ സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്വമാണെന്ന ബോധവല്‍ക്കരണവും ക്യാമ്പിന്റെ ലക്ഷ്യമായി.

കാറഡുക്ക പഞ്ചായത്ത് പ്രസിഡന്റ് എം. ജനനി അധ്യക്ഷത വഹിച്ചു. മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. മുഹമ്മദ് കുഞ്ഞി, ബെള്ളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.വി. പുരുഷോത്തമന്‍, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് അംഗം രൂപ സത്യന്‍, മുള്ളേരിയ വ്യാപാര വ്യവസായി പ്രസിഡന്റ് ഗണേഷ് വത്സ, വാര്‍ഡ് അംഗം ഷെരീഫ് എന്നിവര്‍ സംസാരിച്ചു.

ആദൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഇ. അനൂപ് സ്വാഗതവും ആദൂര്‍ എസ്.എച്ച്.ഒ കെ. ശരത് നന്ദിയും പറഞ്ഞു.
പഞ്ചായത്ത് അംഗങ്ങള്‍, ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി അധ്യാപകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിതകര്‍മസേന അംഗങ്ങള്‍, ലയണ്‍സ് ക്ലബ് അംഗങ്ങള്‍, വ്യാപാരി വ്യവസായി അംഗങ്ങള്‍, വിദ്യാശ്രീ സ്‌കൂള്‍ കുട്ടികള്‍ എന്നിവര്‍ പരിശീലനത്തില്‍ പങ്കെടുത്തു.

സബ് ഇന്‍സ്‌പെക്ടര്‍മാരായ ഉണ്ണികൃഷ്ണന്‍ മാങ്ങാട്, ഇ. സുകുമാരന്‍, ഇ. മധുസൂദനന്‍ നായര്‍, ജനമൈത്രി നോഡല്‍ ഓഫീസര്‍ ശശിധരന്‍ പുല്ലൂര്‍, ജനമൈത്രി ബീറ്റ് ഓഫീസര്‍ ദിലീഷ് കുമാര്‍ പള്ളിക്കൈ, സ്റ്റേഷന്‍ റൈറ്റര്‍ സുരേഷ് തെക്കേക്കാട്, നിതിന്‍ ദിവാകര്‍, സ്വാതി പി., സൂര്യ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. സെല്‍ഫ് ഡിഫന്‍സ് ടീം കാസര്‍ഗോഡ് സൈദയുടെ നേതൃത്വത്തിലാണ് പരിശീലന ക്ലാസ് കൈകാര്യം ചെയ്തത്.

error: Content is protected !!