വായനാ വസന്തത്തിന് ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൈത്താങ്ങ്
കാഞ്ഞങ്ങാട് : വായനയെ സ്നേഹിക്കാന്‍ കുട്ടികളെ പ്രേരിപ്പിച്ച് ജി എച്ച് എസ് എസ് ബല്ല ഈ സ്റ്റ് സ്‌ക്കൂളില്‍ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തില്‍ വായനാ വസന്തം – വായിച്ച് വളരുക പരിപാടിക്ക് തുടക്കമായി പി ടി എ കമ്മറ്റിയുടെ സഹകരണത്തോടെ കേരള ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച പുസ്തക പ്രദര്‍ശനവും വില്‍പ്പനയും പരിപാടിക്ക് മാറ്റുകൂട്ടി. കുട്ടികള്‍ക്ക് ഇഷ്ട്ടപ്പെട്ട പുസ്തകം തിരഞ്ഞെടുത്ത് വായിക്കാനുള്ള അവസരമാണ് ഇതിലുടെ ഒരുക്കിയത് . കുട്ടികളിലെ സര്‍ഗവാസനയെ പരിപോഷിപ്പിക്കാനും , അറിവിന്റെ പുതിയ വാതായനങ്ങള്‍ തുറന്നു കൊടുക്കാനും ലക്ഷ്യമിട്ടാണ് വായനാ വസന്തം സംഘടിപ്പിക്കുന്നത്. നവംബര്‍ മുതല്‍ മാര്‍ച്ച് വരെ നീളുന്ന പരിപാടിയില്‍ മികച്ച വായനക്കാരെ കണ്ടെത്തല്‍, പുസ്തക ചര്‍ച്ച, ആദരവ് തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും.. പുസ്തക പ്രദര്‍ശനം വാര്‍ഡ് കൗണ്‍സിലര്‍ കെ വി രാധ ഉദ്ഘാടനം ചെയ്ത് ബ്രോഷര്‍ പ്രകാശനം ചെയ്തു. ഹെഡ് മാസ്റ്റര്‍ കെ . രവീന്ദ്രന്‍ അധ്യക്ഷത വഹിച്ച . ചടങ്ങില്‍ മദര്‍ പി ടി എ പ്രസിഡണ്ട് കെ സുജിത അധ്യാപകരായ ഷിബി ഇവാനിയോസ്, സനില്‍ കുമാര്‍ വെളുവ ടി സ്മിത , സി പ്രഭാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു

