മാണിക്കോത്ത് മാണിക്യമംഗലം ശ്രീ പുന്നക്കാല്‍ ഭഗവതി ക്ഷേത്രം പാട്ടുത്സവത്തിന്റെ ഭാഗമായി സര്‍വ്വൈശ്വര്യ വിളക്കുപൂജ നടന്നു
കാഞ്ഞങ്ങാട്:നവംബര്‍ 17 മുതല്‍ 22 വരെ നീണ്ടു നില്‍ക്കുന്ന മാണിക്കോത്ത് മാണിക്യമംഗലം ശ്രീ പുന്നക്കാല്‍ ഭഗവതി ക്ഷേത്ര പാട്ടുത്സവത്തിന്റെ ഭാഗമായി മാതൃസമിതിയുടെ നേതൃത്വത്തില്‍ സര്‍വ്വൈശ്വര്യ വിളക്കുപൂജ നടന്നു. വിളക്ക് പൂജയ്ക്ക് രോഹിണി ടീച്ചര്‍ തുളസി വനം കാര്‍മ്മികത്വം വഹിച്ചു. സര്‍വ്വൈശ്വര്യ വിളക്ക് ഉത്സവത്തിന്റെ രണ്ടാം ദിനമായ നവംബര്‍ 18ന് ബുധനാഴ്ച രാവിലെ പന്തല്‍ തിരുവായുധം എഴുന്നള്ളത്ത്, മരക്കല പാട്ട്,പൂജ, എഴുന്നള്ളത്ത് എന്നിവയും വൈകുന്നേരം 7 മണിക്ക് വിവിധ കലാ സംഘങ്ങള്‍ അവതരിപ്പിക്കുന്ന കൈകൊട്ടി കളിയും അരങ്ങേറി . രാത്രി 9 മണിക്ക് പന്തല്‍ തിരുവായുധം എഴുന്നള്ളത്തും, മരക്കല പാട്ടും, പൂജയും രാത്രി 10: 30 ന് എഴുന്നള്ളത്തും നടന്നു .ഉത്സവത്തിന്റെ മൂന്നാം ദിനമായ നവംബര്‍ 19ന് വ്യാഴാഴ്ച രാവിലെ പന്തല്‍ തിരുവായുധം എഴുന്നള്ളത്ത്, മരക്കല പാട്ട്,പൂജ,എഴുന്നള്ളത്ത് എന്നിവയും നടക്കും. രാത്രി അഡ്വക്കേറ്റ് എ: വി. കേശവന്‍ കണ്ണൂരിന്റെ ആധ്യാത്മിക പ്രഭാഷണവും ഏഴുമണിക്ക് മാതൃസമിതിയുടെ മെഗാ തിരുവാതിരയും അരങ്ങേറും. തുടര്‍ന്ന് പന്തല്‍ തിരുവായുധം എഴുന്നള്ളത്തും മരക്കല പാട്ടും പൂജയും എഴുന്നള്ളത്തും നടക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഡാന്‍സ് ഫെസ്റ്റ്, നാടകം തുടങ്ങിയ കലാപരിപാടികളും അരങ്ങേറും. അന്നദാനവും നടക്കും.പാട്ടുത്സവം അരങ്ങ്പറിക്കല്‍ ചടങ്ങോടെ നവംബര്‍ 22ന് സമാപിക്കും.

