പുനപ്രതിഷ്ഠ സുഖമമാക്കാന്‍ മതസൗഹാര്‍ദത്തിന്റെ ജനകീയ കൂട്ടായ്മയില്‍ റോഡ് വികസനം
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മന്ന്യോട്ട് ദേവാലയത്തില്‍ 2027 ജനുവരി 22 മുതല്‍ 28 വരെ വൈവിധ്യമാര്‍ന്ന ചടങ്ങുകളോടും കലാ സാംസ്കാരിക പരിപാടികളോടെയും നടക്കുന്ന പുനഃപ്രതിഷ്ഠ ബ്രഹ്മ കലശ കളിയാട്ട മഹോത്സവം സുഖമമാകുന്നതിന് ദേശീയപാതമുതല്‍ അമ്പലം വരെയുള്ള ഇടുങ്ങിയ റോഡ് മതസൗഹാര്‍ദ്ദത്തി ന്റെയും ജനകീയ കൂട്ടായ്മയുടെയും കാഞ്ഞങ്ങാട് നഗരസഭയുടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ വീതി കൂട്ടി നവീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. റോഡിന്റെ ഇരുവശങ്ങളിലും ഉള്ള ഇതര മത വിഭാഗത്തില്‍പ്പെട്ട വരുടെയും മറ്റ് സുമനസിന് ഉടമകളായ വ്യക്തികളുടെയും സ്ഥലങ്ങള്‍ വിട്ടു നല്‍കിയാണ് നഗരസഭയുടെ പങ്കാളിത്തത്തോടെ റോഡ് ആധുനിക രീതിയില്‍ വീതി കൂട്ടി ഗതാഗത യോഗ്യമാക്കുന്നത്. നഗരസഭാ ചെയര്മാന് വി വി രമേശന് ഉദ്ഘാടനം ചെയ്തു. പ്രൊഫസര്‍. പി. രഘുനാഥ് അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി എം രാഘവന് സ്വാഗതം പറഞ്ഞു. ക്ഷേത്രം പ്രസിഡന്റ് അംബുജാക്ഷന്,സെക്രട്ടറി ചന്ദ്രന് അലാമിപ്പള്ളി ജ്യോതിഷ് കണ്ടത്തില്‍, സനല്‍ മന്ന്യോട്ട് എന്നിവര്‍ പങ്കെടുത്തു.

