local news

ഓട്ടോ മറിഞ്ഞ് തെയ്യം കലാകാരനായ ഡ്രൈവര്‍ മരിച്ചു

തളിപ്പറമ്പ്: ഓട്ടോ റിക്ഷ മറിഞ്ഞ് ഡ്രൈവറായ തെയ്യം കലാകാരന്‍ മരിച്ചു. കൂവേരി മുണ്ടോന്‍ വയലിന് സമീപത്തെ കെ.പി ജിതേഷ് (45) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി നാടുകാണി-കൂവേരി റോഡില്‍ ജിതേഷ് ഓടിച്ച ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടം നടന്ന് അരമണിക്കൂറിന് ശേഷമാണ് സംഭവം ഇതുവഴി വന്നവരുടെ ശ്രദ്ധയില്‍പെടുന്നത്. ഉടന്‍ തളിപ്പറമ്പിലെ ആശുപത്രിയിലും തുടര്‍ന്ന് പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷി ക്കാനായില്ല. കുഞ്ഞിരാമന്റെയും കെ.പി.ഭാര്‍ഗവിയുടെയും മകനാണ്. ഭാര്യ : പ്രസീന. മകന്‍: അനുമോദ് (പ്ലസ് വണ്‍ വിദ്യാര്‍ഥി). സഹോദരന്‍: ജ്യോതിഷ് (മിലിട്ടറി).

 

error: Content is protected !!