local news

മാധ്യമ പ്രവര്‍ത്തകനും പൊതുപ്രവര്‍ത്തകനുമായ ചിറപ്പുറം പാലക്കാട്ടെ എം സുധാകരന്‍ അന്തരിച്ചു.

നീലേശ്വരം: മാധ്യമ പ്രവര്‍ത്തകനും പൊതുപ്രവര്‍ത്തകനുമായ ചിറപ്പുറം പാലക്കാട്ടെ എം സുധാകരന്‍ അന്തരിച്ചു.
മൃതദേഹം. നാളെ ഉച്ചയോടെ സമുദായ ശ്മശാനത്തില്‍ സംസ്‌ക്കരിക്കും. എന്‍.കെ.ബി എം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ വീട്ടിലേക്ക് കൊണ്ടുപോകും. ഉച്ചക്ക് 12 വരെ വീട്ടില്‍ പൊതു ദര്‍ശനത്തിന് വെക്കും. അസുഖബാധിതനായ സുധാകരന്‍ കാസര്‍കോട്ടെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജന്മഭൂമി ലേഖകനായിരുന്ന സുധാകരന്‍ നീലേശ്വരം പ്രസ് ഫോറം ഫോറം സെക്രട്ടറിയായിരുന്നു. മര്‍ച്ചന്റ്‌സ് യൂത്ത് വിങ്ങ് ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, നീലേശ്വരം മര്‍ച്ചന്റ്‌സ്വെല്‍ ഫെയര്‍ സൊസൈറ്റി സ്ഥാപക സെക്രട്ടറി, പടന്നക്കാട് നെഹ്‌റു കോളേജ് ചീഫ് സ്റ്റുഡന്റ് എഡിറ്റര്‍, പാലക്കാട് റസിഡന്‍സ് അസോസിയേഷന്‍ സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ഉഷ റാണി( റിട്ട.ഹെഡ്മിസ്ട്രസ് എസ്.എന്‍.എ. യുപി സ്‌കൂള്‍ (പടന്നക്കാട് ).മക്കള്‍: ഡോ. ജിതിഷ( യു.കെ), ഡോ. ഗാര്‍ഗി (ആര്‍ക്കിടെക്റ്റ് യു.കെ), മരുമക്കള്‍: ബിജു രാം( സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ യു. കെ ), പ്രജോഷ് ( ബിസിനസ് ഖത്തര്‍). സഹോദരങ്ങള്‍: അമ്പാടിക്കുഞ്ഞി, കല്യാണി , ജാനകി , പരേതരായ പൊക്കന്‍ , ദാമോദരന്‍.

 

 

 

 

error: Content is protected !!