ഇറിഗേഷന്‍ മീറ്റ്– ഇര്ണോവ 2026 സ്നേഹസംഗമം നടന്നു
കാഞ്ഞങ്ങാട്:- കാസര്‍കോട് ജില്ലയിലെ ജലസേചന വകുപ്പിലെ ജീവനക്കാരുടെയും ജില്ലയില്‍ ജോലി ചെയ്തിരുന്നവരുടെയും, സര്‍വ്വീസില്‍ നിന്ന് വിരമിച്ചവരുടെയും കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ഇറിഗേഷന്‍ മീറ്റ് – ഇര്ണോവ 2026- കാഞ്ഞങ്ങാട് ഐ.എം.എ. ഹാളില്‍ വെച്ച് നടന്നു..സേവന മേഖല കുടുതല്‍ മികവിലേക്ക് എത്തിക്കുന്നതിനും സൗഹൃദം വര്‍ദ്ധിപ്പിക്കുന്നതിന്റെയും ഭാഗമായാണ് സംഗമം നടന്നത്.പ്രൗഡ ഗംഭീരമായ ചടങ്ങ് ജില്ലയിലെ ജലസേചന വകുപ്പിലെ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാരായ പി.ടി. സഞ്ജീവ് , ഇ.കെ.അര്ജുനന് എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനംചെയ്തു. ചടങ്ങിന് സംഘാടകസമിതി ചെയര്‍മാനും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയറുമായ എ.പി. സുധാകരന് അധ്യക്ഷത വഹിച്ചു. ചെറുകിട ജലസേചന വിഭാഗം മധ്യമേഖലാ സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ സി.വി. സുരേഷ് ബാബു , കണ്ണൂര്‍ പഴശ്ശി ഡിവിഷനിലെ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എ. അനൂപ് എന്നിവര്‍ മുഖ്യാതിഥികളായും പങ്കെടുത്തു . അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാരായ കെ.എന്‍. സുനിത , ഫെമി മരിയ തോമസ്, ടോണി മാത്യു , അസിസ്റ്റന്റ് എന്‍ജിനീയര്‍ നിവ്യ ജോര്‍ജ് വിരമിച്ച ജീവനക്കാരെ പ്രതിനിധാനം ചെയ്ത് രാജു ജോസഫ്, കെ. കുമാരി എന്നിവര്‍ ചടങ്ങിന് ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. സംഘാടകസമിതി കണ്‍വീനര്‍ പി.സുരേഷ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയര്മാന് കെ.പ്രസാദ് (അസിസ്റ്റന്റ് എന്‍ജിനീയര്‍) നന്ദിയും പറഞ്ഞു . ഉദ്ഘാടന ചടങ്ങിനു ശേഷം ജീവനക്കാരുടെ വിവിധ കലാസാംസ്കാരിക പരിപാടികള്‍ അരങ്ങേറി. ജില്ലയിലെ വകുപ്പിന് കീഴിലെ ജീവനക്കാരുടെയും വിരമിച്ചവരുടെയും പങ്കാളിത്തം കൊണ്ടും സാന്നിധ്യം കൊണ്ടും സംഗമം ശ്രദ്ധേയമായി.

