local news

വൈ എം സി എ അഖില ലോക പ്രാര്‍ത്ഥനാ വാരാചരണം ജില്ലാതല ഉദ്ഘാടനം നടന്നു; നീലേശ്വരം വൈ എം സി എ ഹാളില്‍ വൈ എം സി എ ഡയാലിസിസ് പ്രൊജക്ട് നാഷണല്‍ വൈസ് ചെയര്‍മാന്‍ മാനുവല്‍ കുറിച്ചിത്താനം ഉദ്ഘാടനം നിര്‍വ്വഹിച്ചു

നീലേശ്വരം: വൈ എം സി എ അഖില ലോക പ്രാര്‍ത്ഥനാ വാരാചരണത്തിന് തുടക്കമായി.
വാരാചരണത്തിന്റെ കാസര്‍കോട് ജില്ലാതല ഉദ്ഘാടനം നീലേശ്വരം വൈ എം സി എ ഹാളില്‍ വൈ എം സി എ ഡയാലിസിസ് പ്രൊജക്ട് നാഷണല്‍ വൈസ് ചെയര്‍മാന്‍ മാനുവല്‍ കുറിച്ചിത്താനം നിര്‍വ്വഹിച്ചു. ജില്ലാ ചെയര്‍മാന്‍ സി.എം ബൈജു അധ്യക്ഷം വഹിച്ചു. ഫാ.അമല്‍ പഞ്ഞിക്കുന്നേല്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ജില്ലാ വൈസ് ചെയര്‍മാന്‍ ബിനോ വര്‍ഗ്ഗീസ്, വനിതാഫോറം ജില്ലാ ചെയര്‍പേഴ്‌സണ്‍ മേഴ്‌സികുട്ടി ജോര്‍ജ്, വൈത്തിരി നാഷണല്‍ പ്രൊജക്ട് വൈസ് ചെയര്‍മാന്‍ ടോംസണ്‍ ടോം, സബ് റീജിയണ്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സിജു പോള്‍, നീലേശ്വരം വൈ എം സി എ പ്രസിഡണ്ട് സന്തോഷ് പുളിയമ്മാക്കല്‍, ജില്ലാ ജനറല്‍ കണ്‍വീനര്‍ റോജി മാത്യു, ജോസഫ് കലങ്ങാലില്‍, ലീന ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു. നവംബര്‍ 14 ന് ചിറ്റാരിക്കാല്‍ വൈ എം സി എയിലാണ് പ്രാര്‍ത്ഥനാ വാരാചരണത്തിന്റെ ജില്ലാതല സമാപനം.

 

error: Content is protected !!