അജാനൂര്‍ പഞ്ചായത്ത് കേരളോത്സവ മത്സരങ്ങള്‍ക്ക് തുടക്കമായി; കായിക മത്സരങ്ങള്‍ രാവണീശ്വരത്ത് നടന്നു
രാവണീശ്വരം: കേരള സര്‍ക്കാര്‍ യുവജന ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന കേരളോത്സവ മത്സരങ്ങള്‍ക്ക് അജാനൂര്‍ പഞ്ചായത്തില്‍ തുടക്കമായി. കായിക മത്സരങ്ങള്‍ രാവണേശ്വരം ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വച്ച് നടന്നു. മത്സരങ്ങളില്‍ പഞ്ചായത്തിലെ വിവിധ ക്ലബ്ബുകളെ പ്രതിനിധീകരിച്ച് കായിക താരങ്ങള്‍ മാറ്റുരച്ചു. വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് വി.വി. തുളസി, വൈസ് പ്രസിഡണ്ട് മൂലക്കണ്ടം പ്രഭാകരന്, വാര്‍ഡ് മെമ്പര്‍മാരായ എ. തമ്പാന്, രതീഷ് മല്ലികമാട്, മറ്റ് മെമ്പര്‍മാര്‍ എന്നിവര്‍ സര്‍ട്ടിഫിക്കറ്റുകളും മെഡലുകളും സമ്മാനിച്ചു. നവംബര്‍ 14, 15 തീയതികളില്‍ കലാ മത്സരങ്ങള്‍ വേലാശ്വരത്ത് വെച്ച് നടക്കും. 14ന് ഓഫ് സ്റ്റേജ് ഇനങ്ങളും 15ന് സ്റ്റേജ് മത്സരങ്ങളും അരങ്ങേറും.

