local news

ഡി.വൈ.എഫ്.ഐ രാവണീശ്വരം മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ഗ്രാമോത്സവം 2026 ഉദ്ഘാടനവും നൃത്ത സന്ധ്യയും നടന്നു

രാവണീശ്വരം: ഇന്ത്യന്‍ യുവത്വത്തിന്റെ കരുത്തുറ്റ യുവജനപ്രസ്ഥാനമായ ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷന്‍ ഓഫ് ഇന്ത്യ -ഡി.വൈ.എഫ്.ഐ യുവതി യുവാക്കളുടെ സര്‍ഗ്ഗീയും കഴിവുകളും പ്രോത്സാഹിപ്പിക്കുകയും അവ സമൂഹത്തിനുമുന്നില്‍ അവതരിപ്പിക്കുകയും ചെയ്യുന്നതിനായി ഡി.വൈ.എഫ്.ഐ രാവണീശ്വരം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 2 മാസം നീണ്ടുനില്‍ക്കുന്ന ഗ്രാമോത്സവം- 2026 നവംബര്‍ 7 മുതല്‍ 2027 ജനുവരി മൂന്നുവരെ വിവിധ കലാ കായിക പരിപാടികളോടുകൂടി സംഘടിപ്പിക്കുന്നു. പരിപാടികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള ഗ്രാമോത്സവത്തിന്റെ ഉദ്ഘാടനം ഡി.വൈ.എഫ്.ഐകുന്നത്ത് കടവ് യൂണിറ്റിന്റെ നേതൃത്വത്തില്‍ മുക്കൂട് ഇ.എം.എസ് നഗറില്‍ നടന്നു.. ബാലസംഘം പ്രവര്‍ത്തകരുടെ ഫ്‌ലാഷ് മോബോടെ തുടങ്ങിയ ഗ്രാമോത്സവത്തിന്റെ ഉദ്ഘാടനം ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം എം. ഷാജര്‍ നിര്‍വഹിച്ചു. ഡി.വൈ.എഫ്.ഐ രാവണീശ്വരം മേഖലാ പ്രസിഡണ്ട് ഒ.രതീഷ് അധ്യക്ഷത വഹിച്ചു. സി.പി.ഐ.എം രാവണീശ്വരം ലോക്കല്‍ സെക്രട്ടറി കെ. രാജേന്ദ്രന്‍, ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡണ്ട് യതീഷ് വാരിക്കാട്ട്, കാഞ്ഞങ്ങാട് ബ്ലോക്ക് ട്രഷറര്‍ എന്‍. ദീപുരാജ്,രാവണീശ്വരം മേഖലാ സെക്രട്ടറി എം. സുകേഷ്,ബ്ലോക്ക് കമ്മിറ്റി അംഗം മനീഷ മോഹന്‍, രാവണീശ്വരം മേഖല ജോയിന്റ് സെക്രട്ടറി ജിതിന്‍, രാവണീശ്വരം മേഖല വൈസ് പ്രസിഡണ്ട് മാരായ മഹേഷ് തണ്ണോട്ട്, എസ്. കെ. ജിഷ്മ, സി.പി.ഐ.എം രാവണീശ്വരം ലോക്കല്‍ കമ്മിറ്റി അംഗം ഒ.മോഹനന്‍, കുന്നത്ത് കടവ് ബ്രാഞ്ച് സെക്രട്ടറി ടി. കെ കൊട്ടന്‍ എന്നിവര്‍ സംസാരിച്ചു. പരിപാടിയില്‍ വച്ച് പെരിയ കേരള കേന്ദ്ര സര്‍വകലാശാലയിലെ അവകാശ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എസ്എഫ്‌ഐ നേതാക്കളെയും ഗ്രാമോത്സവത്തിന്റെ ലോഗോ തയ്യാറാക്കിയവരെയും റീല്‍സ് മത്സര വിജയികളെയും അനുമോദിക്കുകയും ചെയ്തു. ഡി.വൈ.എഫ്.ഐ രാവണീശ്വരം മേഖലാ ജോയിന്റ് സെക്രട്ടറി എം. അഭിലാഷ് സ്വാഗതവും കുന്നത്ത്കടവ് യൂണിറ്റ് പ്രസിഡണ്ട് ശാലിനി അനീഷ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് തിരുവാതിര, കൈകൊട്ടിക്കളി, ഒപ്പന, മാര്‍ഗ്ഗം കളി,എന്നിവയും ജനനി അമ്പലത്തറ അവതരിപ്പിച്ച vഉരു കുടിപ്പാള് എന്ന നാടന്‍പാട്ട് കലാമേളയും നടന്നു.

 

error: Content is protected !!