കാസര്‍കോട് ജില്ലാ ക്ഷീര കര്‍ഷക സംഗമം ഡിസംബര്‍ 22 ന് ഉദുമയില്‍; സംഘാടക സമിതിയായി
ഉദുമ: ഡിസംബര്‍ 22 ന് ഉദുമയില്‍ നടക്കുന്ന കാസര്‍കോട് ജില്ലാ ക്ഷീര കര്‍ഷക സംഗമത്തിന് വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. പള്ളം മാഷ് ഓഡിറ്റോറിയത്തില്‍ മണ്ഡലം എംഎല്‍എ കെ നീലകണ്ഠന് രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുജാത അധ്യക്ഷത വഹിച്ചു. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍ ചന്ദ്രന് നാലാവാതുക്കല്‍ മുഖ്യാതിഥിയായി. വൈസ് പ്രസിഡന്റ് ഫൗസിയ അബ്ദുല്ല, പി ഭാസ്കരന് നായര്‍, മാമുനി വിജയന്, നാരായണന് പി പി, എ ഗോവിന്ദന് നായര്‍ പെരിയ, രാജന് പള്ളിപ്പാറ, പ്രദീപന് ബളാംതോട്, കരിച്ചേരി ഗോപാലകൃഷ്ണന്, രാധാകൃഷ്ണന് ബീട്ടിയാടി, ഉദുമ വെറ്റിനറിയിലെ ഡോ: ഇ ചന്ദ്രബാബു എന്നിവര്‍ സംസാരിച്ചു. ക്ഷീര വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ഉഷാദേവി കെ പദ്ധതി വിശദീകരണം നടത്തി. അസിസ്റ്റന്റ് ഡയറക്ടര്‍ കല്യാണി നായര്‍ കെ ബജറ്റ് അവതരണവും കമ്മിറ്റി അവതരണവും നടത്തി. ജില്ലാ ക്വാളിറ്റി കണ്ട്രോള് ഓഫീസര്‍ സിനാജുദ്ദീന്‍ പി എച്ച് സ്വാഗതവും ക്ഷീര വികസന ഓഫീസര്‍ അനുല എസ് മേനോന് നന്ദിയും പറഞ്ഞു. ഭാരവാഹികള്‍ : പി ഭാസ്കരന് നായര്‍ (ചെയര്മാന്), മാമുനി വിജയന് (വര്‍ക്കിംഗ് ചെയര്മാന്), ഉഷാ ദേവി കെ (ജനറല്‍ കണ്‍വീനര്‍).

