അജാനൂര്‍ ഗ്രാമ പഞ്ചായത്തില്‍ മെഗാ ആരോഗ്യ ക്യാമ്പ് സ്വസ്തി- 2026 നടന്നു; ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. തുളസി ഉദ്ഘാടനം ചെയ്തു
വെള്ളിക്കോത്ത്: അജാനൂര്‍ ഗ്രാമപഞ്ചായത്ത്,കുടുംബാരോഗ്യ കേന്ദ്രം ആനന്ദാശ്രമം, ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍ വെള്ളിക്കോത്ത് എന്നിവയുടെ നേതൃത്വത്തില്‍ അജാനൂര്‍ കാരക്കുഴിയില്‍ മെഗാ ആരോഗ്യ ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ ആശുപത്രി കാഞ്ഞങ്ങാട് നേത്ര വിഭാഗം, ഇ.എന്‍. ടി ക്ലബ്ബ് കാസര്‍ഗോഡ്, ജില്ലാ ടി. ബി.യൂണിറ്റ്,
ജില്ലാ ആര്. സി.എച്ച് കാസര്‍ഗോഡ് എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് കാരക്കുഴി കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ചത്. സ്വസ്തി 2026 ന്റെ ഉദ്ഘാടനം അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. വി.തുളസി നിര്‍വഹിച്ചു. പത്താം വാര്‍ഡ് മെമ്പര്‍ എം.ഷിജി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൂലക്കണ്ടം പ്രഭാകരന്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എം. വി.രാഘവന് എന്നിവര്‍ മുഖ്യാതിഥികളായി. ഒമ്പതാം വാര്‍ഡ് മെമ്പര്‍ കെ. സി. ശ്രീവിദ്യ,ജില്ലാ ടി. ബി.ഓഫീസര്‍ ഡോക്ടര്‍ സന്തോഷ്, ജില്ലാ ആശുപത്രി നേത്രരോഗ വിദഗ്ധ ഡോക്ടര്‍ അപര്‍ണ്ണ,ആനന്ദാശ്രമം എഫ്. എച്ച്. സി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബൈജു. എസ്. റാം, പബ്ലിക് ഹെല്‍ത്ത് നഴ്സ് വി. രാജി, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സ് കെ. വി. ഷിബിന എന്നിവര്‍ സംസാരിച്ചു ആനന്ദാശ്രമം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ കെ..സി. ധനേഷ് സ്വാഗതവും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം.പി. സ്നേഹ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ചെവി, നേത്ര, ചെസ്റ്റ് വിഭാഗങ്ങളില്‍ പരിശോധനയും ആവശ്യമായ നിര്‍ദ്ദേശങ്ങളും ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടന്നു.

