ബസുകളില്‍ പരിശോധന; ബ്രേക്ക് തകരാറുള്ള രണ്ട് ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കാന്‍ നടപടി
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ആര്.ടി.ഒ ഓഫീസ് പരിധിയില്‍ പ്രൈവറ്റ് ബസുകള്‍ക്കെതിരെ വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ കാഞ്ഞങ്ങാട് പുതിയ സ്റ്റാന്‍ഡില്‍ നടത്തിയ പരിശോധനയില്‍ രണ്ട് വാഹനങ്ങള്‍ക്ക് ഗുരുതര നിയമലംഘനങ്ങള്‍ കണ്ടെത്തി.കാഞ്ഞങ്ങാട് ജോയിന്റ് ആര്.ടി.ഒ ഇന്‍ ചാര്‍ജ് രതീഷ് പി.വിയുടെ നിര്‍ദേശപ്രകാരമാണ് പരിശോധന നടത്തിയത്. ബ്രേക്കിംഗ് സംവിധാനത്തിലെ തകരാര്‍ യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന സാഹചര്യത്തില്‍ രണ്ട് വാഹനങ്ങളുടെയും ഫിറ്റ്നസ് ക്യാന്‍സല്‍ ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. പൊതുജനങ്ങളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാന്‍ തുടര്‍ന്നും പരിശോധനകള്‍ ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. പരിശോധനയ്ക്ക് എം.വി.ഐമാരായ പ്രദീപ്കുമാര്‍, മാത്യു വര്‍ഗീസ്, നിജു, മനീഷ്, മനു എന്നിവര്‍ നേതൃത്വം നല്കി.

