local news

സഹകരണ വാരാഘോഷം; ലോഗോ പ്രകാശനം ചെയ്തു; കെ. നീലകണ്ഠന്‍ എം.എല്‍.എ. ലോഗോ പ്രകാശനം നിര്‍വഹിച്ചു

കാഞ്ഞങ്ങാട് : 73 -ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാന തല സമാപനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. 20 ന് കാഞ്ഞങ്ങാട് പലേഡിയം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. സഹകരണ വകുപ്പ് മന്ത്രി അഡ്വ . എം.ലിജു അധ്യക്ഷനാകും.
ലോഗോ പ്രകാശന കര്‍മ്മം കെ. നീലകണ്ഠന്‍ എം. എല്‍. എ. നിര്‍വഹിച്ചു. സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ പി. മണിമോഹന്‍ അധ്യക്ഷനായി. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ കെ.വി. സതീഷ് ചന്ദ്രന്‍ ,എസ്. കണ്ണന്‍, എം. ഉഷ , കെ. ആര്‍. ജയാനന്ദ , പി.വി. രാജേഷ് , രാജന്‍ പെരിയ ,വി .കൃഷ്ണന്‍ , പി.കെ. വിനോദ് കുമാര്‍ , ഷാലു മാത്യു , സി.വിനോദ് കുമാര്‍ , എന്‍. ആര്‍. ബിന്ദു, ജെ. രാജീവന്‍ , ജെ. അശോകന്‍,എ. ജയചന്ദ്രന്‍ , കെ.മുഹമ്മദ് സാലി , പി .വി .ഉമേഷ് കുമാര്‍, പി. ലോഹിതാക്ഷന്‍, വിജയ് എം ജോര്‍ജ്ജ്, എ. രവീന്ദ്ര, വി.വി. ശ്രീവിദ്യ തുടങ്ങിയവര്‍ സംസാരിച്ചു.

 

error: Content is protected !!