തലക്ലായി സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രം പുനരുദ്ധാരണം ഡിസംബറില്‍ തുടങ്ങും ശിലാ ഘോഷയാത്ര നവംബര്‍ 15ന്.
പരവനടുക്കം : പൗരാണികമായ തലക്ലായി സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രം ജീര്‍ണോദ്ധാ രണ പ്രവര്‍ത്തനങ്ങള്‍ ഡിസംബര്‍ അവസാനവാരം തുടങ്ങും. ക്ഷേത്രം പുനരുദ്ധാരണത്തിനാവശ്യമായ പണി തീര്‍ത്ത കരിങ്കല്‍ശിലകള്‍ കര്‍ണാടകയിലെ കാര്‍ക്കളയില്‍ നിന്നും നവംബര്‍ 15-ന് കൊ ണ്ടുവരുമെന്ന്‌ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. കോളിയടുക്കം ശിവപുരം ശിവക്ഷേ ത്രത്തില്‍ സ്വീകരണത്തിനുശേഷം അന്ന് 2.30-ന് കരിങ്കല്‍ ശിലകള്‍ ഘോഷയാത്രയോടെ അലങ്കരിച്ച വാഹനത്തില്‍ തലക്ലായി ക്ഷേത്രത്തില്‍ എത്തിക്കും. ക്ഷേത്രത്തിലെ ഈവര്‍ ഷത്തെ ഷഷ്ഠി ഉത്സവം ഡിസംബര്‍ 15-ന് നടക്കും. ക്ഷേത്രം പുനര്‍നിര്‍മാണം നടത്തി പ്രതിഷ്ഠാ ബ്രഹ്‌മകലശോത്സവം-കഴിഞ്ഞതിനുശേഷമേ ക്ഷേത്രത്തില്‍ അടുത്ത ഷഷ്ഠി ഉത്സ വം നടക്കൂ. നവീകരണത്തിന്റെ ഭാഗമായി ഡിസംബര്‍ 23-ന് ക്ഷേത്രത്തില്‍ അരവത്ത് കെ.യു. പദ്മനാഭ തന്ത്രിയുടെ കാര്‍മി കത്വത്തില്‍ ബാലാലയ പ്രതിഷ്ഠ നടക്കും. ക്ഷേത്രം ജീര്‍ണോദ്ധാരണ ധനശേഖരണാര്‍ഥം നടത്തുന്ന സമ്മാനനിധിയു ടെ നറുക്കെടുപ്പ് ഡിസംബര്‍ 16-ന് വൈകീട്ട് മൂന്നിന് ക്ഷേത്രത്തില്‍ നടക്കും. പാലമംഗ ലം കുടുംബത്തിന്റെ അധീനതയിലും നടത്തിപ്പിലുമുണ്ടായിരു ന്ന ക്ഷേത്രകാര്യങ്ങള്‍ ട്രസ്റ്റി കുടുംബപ്രതിനിധികളും നാട്ടുകാരുടെ പ്രതിനിധികളും അടങ്ങുന്ന ക്ഷേത്രപരിപാലന സമിതി യുടെ മേല്‍നോട്ടത്തിലാണിപ്പോള്‍ നടക്കുന്നത്..

