കെ എസ് ആര്‍ ടി സി ബസ് കഴുകി മാതൃകയായി കാഞ്ഞങ്ങാട് സൗത്ത് സ്‌കൂളിലെ എന്‍ എസ് എസ് വോളന്റിയേഴ്‌സ്
കാഞ്ഞങ്ങാട്: കെ എസ് ആര്‍ ടി സി ബസ് കഴുകി വൃത്തിയാക്കി മാതൃകയായി കാഞ്ഞങ്ങാട് സൗത്ത് സ്‌കൂളിലെ എന്‍ എസ് എസ് വോളന്റിയേഴ്‌സ്. കാഞ്ഞങ്ങാട് ചെമ്മട്ടം വയലിലെ കെ എസ് ആര്‍.ടി സി ബസ് സ്റ്റേഷനിലെ ബസുകളാണ് വിദ്യാര്‍ത്ഥികള്‍ ശുചീകരിച്ചത്. പൊതുഗതാഗത സംവിധാനങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനും, ശുചിത്വ സന്ദേശം നല്‍കുന്നതിനും വേണ്ടിയാണ് ഈ പ്രവര്‍ത്തനം. പഠനത്തിനൊപ്പം സേവനവുമാണ് ഇവരുടെ ലക്ഷ്യം. ഇത് പൊതുമുതല്‍ സംരക്ഷിക്കാന്‍ മാതൃകാപരമായ പ്രവര്‍ത്തനമാണെന്ന് നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ എന്‍ ഉണ്ണികൃഷ്ണന്‍ പറഞ്ഞു.ബസ് ഡ്രൈവര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ഒപ്പം ചേര്‍ന്ന് കുട്ടികള്‍ ആവേശത്തോടെ ബസ് കഴുകുന്ന കാഴ്ച നാട്ടുകാര്‍ക്കും കൗതുകമായി. പൊതു വസ്തുക്കള്‍ നമ്മുടെ സ്വന്തം പോലെ കാണണം എന്ന സന്ദേശമാണ് ഇതിലൂടെ കുട്ടികള്‍ നല്‍കുന്നത്.സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി എസ് അരുണ്‍ , എന്‍ എസ് എസ് ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍ സമീര്‍ സിദ്ദീഖി പി , പ്രോഗ്രാം ഓഫീസര്‍ ആര്‍ മഞ്ജു, അശ്വനി, ശ്വാമിത പി പി , സുബിതാശ്വതി, പ്രജീഷ് സി എം , സിന്ധു പി രാമന്‍, കെ. സത്യനാഥന്‍, (അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ )സരിത.കെ, (സൂപ്രണ്ട് ) പുരുഷോത്തമന്‍ എന്‍.വി (ഇന്‍സ്‌പെക്ടര്‍ ) സീനിയര്‍ അസിസ്റ്റന്റ് രാജീവ് കരുണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കെ എസ് ആര്‍ ടി സി അധികൃതര്‍ വിദ്യാര്‍ത്ഥികളുടെ പ്രവര്‍ത്തനത്തെ അഭിനന്ദിച്ചു, ഒപ്പം വിദ്യാര്‍ത്ഥികള്‍ക്ക് മധുര പലഹാരങ്ങളും നല്‍കി .

