local news

കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം : ടെന്‍ഡര്‍ ക്ഷണിച്ചു

കാഞ്ഞങ്ങാട്:പെരിയ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2026നവംബര്‍ 24 മുതല്‍ 28 വരെ നടക്കുന്നകാസര്‍ഗോഡ് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിനായി പ്രധാന വേദിയുടെ നിര്‍മ്മാണം ,സ്റ്റേജ്,പന്തല്‍,ശബ്ദം,വെളിച്ചം എന്നിവ സജ്ജീകരിക്കുന്നതിനായി താല്പര്യമുള്ള, ലൈസന്‍സ് ഉള്ള വ്യക്തികളില്‍ നിന്നും,അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച ടെണ്ടറുകള്‍ ക്ഷണിക്കുന്നു.വിശദവിവരങ്ങള്‍ അടങ്ങിയ ടെന്‍ഡര്‍ ഫോമുകള്‍ പ്രവൃത്തി ദിവസങ്ങളില്‍,പെരിയ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഫീസില്‍ നിന്നും ലഭിക്കുന്നതാണ്. ടെന്‍ഡര്‍ ഫോമുകള്‍ വിതരണം ചെയ്യുന്ന അവസാനതീയതി നവംബര്‍ 10 ചൊവ്വാഴ്ച ഒരു മണി വരെയാണ് . പൂരിപ്പിച്ച ടെണ്ടറുകള്‍ സ്വീകരിക്കുന്നഅവസാന തീയതി നവംബര്‍ 11 വൈകുന്നേരം 3 മണി വരെയാണ്. നവംബര്‍ 11 ന് വൈകുന്നേരം 4 മണിക്ക് ടെന്‍ഡര്‍ തുറക്കുന്നതായിരിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് സ്വാഗതസംഘം ഓഫീസുമായി ബന്ധപ്പെടേണ്ടതാണ് . ഫോണ്‍ നമ്പര്‍,9744932403, 701214 2173 ,8907933774

 

error: Content is protected !!