കോണ്‍ഗ്രസ് കിനാനൂര്‍-കരിന്തളം മണ്ഡലം കമ്മിറ്റി ജനാധിപത്യ സംരക്ഷണ പദയാത്ര നടത്തി
പരപ്പ:ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കിനാനൂര്‍-കരിന്തളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനാധിപത്യ സംരക്ഷണ പദയാത്ര നടത്തി.ജനാധിപത്യത്തിന്റെ കാവലിനും ഭരണഘടനയുടെ സംരക്ഷണത്തിനുമായാണ് പദയാത്ര സംഘടിപ്പിച്ചത്. ഇന്ത്യ കണ്ട ധീരയായ പ്രധാനമന്ത്രി ഇന്ദിരാജിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ബിരിക്കുളത്ത് നിന്ന് ആരംഭിച്ച പദയാത്ര പരപ്പയില്‍ സമാപിച്ചു. സമാപന യോഗം കണ്ണൂര്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി രഞ്ജിത്ത് നാറാത്ത് ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റനും മണ്ഡലം പ്രസിഡന്റുമായ മനോജ് തോമസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്, നേതാക്കളായ ഇ. തമ്പാന്‍ നായര്‍, സി.വി. ഗോപകുമാര്‍, കെ.പി. ബാലകൃഷ്ണന്‍, കുഞ്ഞിരാമന്‍ മാസ്റ്റര്‍, സി.ഒ. സജി, നൗഷാദ് കാളിയാനം, സിജോ പി. ജോസഫ്, ദിനേശന്‍ പെരിയങ്ങാനം, സി.വി. ബാലകൃഷ്ണന്‍, കണ്ണന്‍ പട്ടളം, ജയകുമാര്‍ ചാമക്കുഴി, ബാലഗോപാലന്‍ കാളിയാനം എന്നിവര്‍ സംസാരിച്ചു. ബിരിക്കുളത്ത് നിന്ന് ആരംഭിച്ച പദയാത്രയ്ക്ക് ശശി ചാങ്ങാട്, ജനാര്‍ദ്ദനന്‍ കക്കോല്‍, ശ്രീജിത്ത് ചോയ്യുംകോട്, എന്‍. പ്രകാശന്‍, ഗീതാ രാമചന്ദ്രന്‍, രാജീവന്‍ കുവാറ്റി, രാകേഷ് കുവാറ്റി, മേരിക്കുട്ടി മാത്യു, സിന്ധു വിജയകുമാര്‍, ഷൈലജ കൃഷ്ണന്‍, ഓമന പരപ്പ, വിഷ്ണു പ്രകാശ് എന്നിവര്‍ നേതൃത്വം നല്‍കി.

