local news

കാഞ്ഞങ്ങാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനവും സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെയും ഉമ്മന്‍ചാണ്ടിയുടെയും ജന്മദിന പരിപാടിയും സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: ലോകാരധ്യയായ ഇന്ദിരാ പ്രിയദര്‍ശ്ശിനി ഇന്ത്യക്ക് എന്നും മാതൃകയാണ് പുതിയ തലമുറയുടെ ജനാധിപത്യ ബോധ്യത്തെ അപകടത്തിലാക്കുന്ന ഈ കാലഘട്ടത്തില്‍ ഇന്ദിരാഗാന്ധിയുടെ ദീര്‍ഘവീക്ഷണവും ഭരണ നൈപുണ്യതയും നാം പാഠമാക്കേണ്ടതാണെന്ന് ഡിസിസി പ്രസിഡന്റ് പി.കെ ഫൈസല്‍ അഭിപ്രായപ്പെട്ടു. ധീരമായ തീരുമാനമെടുക്കുന്നതിനുള്ള കഴിവ് ബാങ്കുകളുടെ ദേശസാല്‍ക്കരണത്തിലൂടെ ഇന്ത്യന്‍ ജനതയ്ക്ക് ബോധ്യപ്പെട്ടതാണെന്നും നെഹ്‌റുവിന്റെ പിന്‍ഗാമിയായി പ്രധാനമന്ത്രി പദം ഏറ്റെടുത്ത ഇന്ദിരാഗാന്ധി ജനതയുടെ ക്ഷേമത്തിലൂടെയും ഇന്ത്യയുടെ മുന്നേറ്റത്തിലുടെയും ലോകത്തിന് മുമ്പില്‍ ഇന്ത്യയെ തലയെടുപ്പോടെ ഉയര്‍ത്തി കൊണ്ടുവന്ന നേതാവായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു. കാഞ്ഞങ്ങാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മന്തോപ്പ് മൈതാനത്ത് വെച്ച് നടന്ന ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനവും സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ഉമ്മന്‍ചാണ്ടിയുടെയും ജന്മദിന പരിപാടിയും ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹo. കാഞ്ഞങ്ങാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.വി ചന്ദ്രശേഖരന്‍ വഹിച്ചു  ഡിസിസി ട്രഷറര്‍ ഡോ: ശശിധരന്‍, മത്സ്യതൊഴിലാളി കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡണ്ട് കെ.കെ. ബാബു, ഗാന്ധിദര്‍ശ്ശന്‍ സമിതി ജില്ലാ പ്രസിഡണ്ട് എം കുഞ്ഞികൃഷ്ണന്‍, സംസ്‌കാര സാഹിത ജില്ലാ ചെയര്‍മാന്‍ ബഷീറിര്‍ അറങ്ങാടി, നഗരസഭ കൗണ്‍സിലര്‍മരായ ചന്ദ്രന്‍ മാസ്റ്റര്‍, സുമതി കെ, ജിഷ കെ, കാഞ്ഞങ്ങാട് ബ്ലോക്ക് , മണ്ഡലം ഭാരവാഹികള്‍ മഹിളാ കോണ്‍ഗ്രസ്സ് ജില്ലാ, ബ്ലോക്ക്, മണ്ഡലം ഭാരവാഹികള്‍, കെ.പി.സി സി സെല്‍ ഭാരവാഹികള്‍, സഹകരണ ബാങ്ക്, സഹകരണ സംഘം പ്രസിഡണ്ടുമാര്‍, ഡയരക്ടര്‍മാര്‍, യൂത്ത്‌കോണ്‍ഗ്രസ്സ് ബ്ലോക്ക്, മണ്ഡലം ഭാരവാഹികള്‍ ബുത്ത്, വാര്‍ഡ് പ്രസിഡണ്ടമാര്‍ സംസാരിച്ചു. രതിഷ് ഒ.വി സ്വാഗതവും മനോജ് ഉപ്പിലികൈ നന്ദിയും പറഞ്ഞു

 

error: Content is protected !!